കോവിഡ് സമയത്ത് വെറുതേ വീട്ടിലിരിക്കുമ്പോഴാണ് ജീത്തു ജോസഫ് 'ട്വല്‍ത്ത് മാന്‍' എന്ന സിനിമയിലേക്ക് വിളിച്ചതെന്ന് നടി അദിതി രവി. ഒരു കുഞ്ഞുസിനിമ ചെയ്യാമെന്നാണ് ജീത്തു സാര്‍ പറഞ്ഞത്. കുഞ്ഞുസിനിമ ആണെങ്കിലും കൂടെ അഭിനയിക്കുന്നവരെക്കുറിച്ചെല്ലാം പറഞ്ഞു. എന്നാല്‍ ഇതൊരു വലിയ സിനിമയാണെന്നും അതിന് കാരണം നായകന്‍ മോഹന്‍ലാല്‍ ആണെന്നും കൂടി കേട്ടപ്പോള്‍ വലിയ സന്തോഷമായി' - അദിതി പറയുന്നു.

To advertise here,

സിമ്പിളായി സംസാരിക്കുന്ന, എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കുന്ന ഒരാളാണ് ലാലേട്ടനെന്നും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് വലിയൊരു അനുഭവമായിരുന്നു എന്നും അദിതി പറയുന്നു. മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ ഇന്നസെന്റ് ചേട്ടനെപോലെ കര്‍ത്താവിന് ഒരു കുരിശുമാത്രമേ ചുമക്കേണ്ടി വന്നുള്ളൂ, എനിക്ക് 11 കുരിശാണല്ലോ എന്ന അവസ്ഥയായിരുന്നു ജീത്തു സാറിനെന്നും അദിതി തമാശരൂപേണ പറഞ്ഞു.