സ്ഥാനാർഥി പ്രഖ്യാപനമുണ്ടായാൽ പ്രചരണത്തിൽ പിന്നോട്ട് പോകരുതെന്ന ചിന്ത കൊണ്ടാണ് പോസ്റ്റർ അടിച്ചതും നോമിനേഷൻ ഫിൽ ചെയ്തതെന്നും ദീപ്തി മേരി വർഗീസ്. തഴയപ്പെടുകയെന്നത് ആദ്യമായി സംഭവിച്ചതല്ല. പലവട്ടം തഴയപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് എന്നത് വലിയൊരു പ്രസ്ഥാനമാണ്. ഇവിടെ നേതൃത്വ നിരയിലേക്ക് എത്താൻ പ്രാപ്തിയുള്ള നിരവധി പേരുണ്ട്. അവർക്കിടയിൽ നിന്നും ഇത്രയും വലിയ സ്ഥാനങ്ങളിലേക്ക് തനിക്ക് എത്താൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും ദീപ്തി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

To advertise here,