നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി കോട്ടയിൽ സിപിഎമ്മിൽ വൻ പൊട്ടിത്തെറി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളുമായ ടി.കെ. ഗോവിന്ദൻ. ഭാര്യയ്ക്ക് സീറ്റ് നൽകാനായി എം.വി ഗോവിന്ദൻ തന്നെ തഴഞ്ഞുവെന്നും ഈ ധിക്കാരത്തെ ചോദ്യം ചെയ്തേ മതിയാകൂവെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതോടെ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനിറങ്ങുന്ന ടി.കെ ഗോവിന്ദൻ മാതൃഭൂമി ഡോട്ട്കോമിനോട് മനസ്സ് തുറക്കുന്നു.

To advertise here,