കാക്കിക്കുള്ളിലെ സിനിമാ നടന്‍, തിരുവനന്തപുരം സ്വദേശിയായ ജിബിന്‍ ഗോപിനാഥ് എന്ന പോലീസുകാരന്‍ സിനിമാ നടനായത് അപ്രതീക്ഷിതമായിരുന്നില്ല. കുഞ്ഞുനാള്‍ മുതലേ കൊതിച്ച സിനിമയെന്ന സ്വപ്നം കയ്യെത്തി പിടിച്ചത് അത്രയധികം അതിന്റെ പുറകില്‍ അലഞ്ഞിട്ട് തന്നെയാണെന്ന് സമ്മതിക്കും ജിബിന്‍. ഡീയസ് ഇറേ എന്ന രാഹുല്‍ സദാശിവന്‍ ചിത്രത്തിലെ മധു പോറ്റി എന്ന കഥാപാത്രത്തിലൂടെ ഇന്ന് മലയാള സിനിമയില്‍ തന്റെ പേരെഴുതി ചേര്‍ത്തിരിക്കുന്നു ജിബിന്‍. പോറ്റിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് പുറമേ കളങ്കാവല്‍, ഭ ഭ ബ, തുടക്കം തുടങ്ങി കൈ നിറയെ ചിത്രങ്ങളുമായി, അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമാകുന്ന സന്തോഷവും പങ്കുവച്ച് ജിബിന്‍ മാതൃഭൂമി ഡോട്ട് കോമിനൊപ്പം ചേരുന്നു.

To advertise here,