നിക്ഷേപകര്‍ക്ക് എന്നും അത്ഭുതമായിരുന്നു രാകേഷ് ജുന്‍ജുന്‍വാല.  5000 രൂപ കടംവാങ്ങി ഓഹരി മാര്‍ക്കറ്റിലിറങ്ങിയ ജുന്‍ജുന്‍വാല ഇന്ത്യയുടെ വാരന്‍ ബഫെറ്റായി. ഓഹരിവിപണിയില്‍ നിന്ന് നാല്‍പ്പതിനായിരം കോടി രൂപയുടെ ആസ്തിയുണ്ടാക്കിയ ജുന്‍ജുന്‍വാല സ്ഥാപിച്ച ആകാശ എയര്‍ വിമാനയുടെ സര്‍വീസിന് തുടക്കം കുറിച്ച ഒരാഴ്ച പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ ആകസ്മിക മരണം സംഭവിച്ചത്.

To advertise here,

ഓഹരി വിപണിയില്‍ പരീക്ഷണത്തിനിറങ്ങിയ ഭൂരിഭാഗം പേരും സ്വപ്‌നം കണ്ടത് ജുന്‍ജുന്‍വാലയായുകയായിരുന്നു. റിസ്‌ക് എടുക്കാന്‍ ഒരിക്കലും മടിക്കരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ശ്രമിക്കാതിരിക്കുന്നതിനെക്കാള്‍ നല്ലത് ശ്രമിച്ച് പരാജയപ്പെടുന്നതാണ് എന്നാണ് വിമാന കമ്പനികള്‍ പലതും തകര്‍ന്ന അനുഭവം മുന്നിലുള്ളപ്പോള്‍ ആകാശ എയര്‍ തുടങ്ങുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തോല്‍വി പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത് എന്ന് പറഞ്ഞു അദ്ദേഹം. ആകാശ എയര്‍ അതിന്റെ ഭാവി കാണാന്‍ കാത്തുനില്‍ക്കാതെ അദ്ദേഹം ആ ശ്രമവും പൂര്‍ത്തിയാക്കി വിടപറഞ്ഞു.


എന്തായിരുന്നു ജുന്‍ജൂന്‍വാലയുടെ ട്രെയ്ഡ് സീക്രട്സ്. എന്തുകൊണ്ടാണ് രാകേഷ് ജുന്‍ജുന്‍വാലയേപ്പോലെയാകണം എന്ന് നിക്ഷേപകര്‍ സ്വപ്നംകാണുന്നത്. കാണാം...