സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോയെന്ന് നോക്കിയാലോ. അതിനായി താഴെകാണുന്ന https://electoralsearch.eci.gov.in/ സൈറ്റിൽ കയറുക. ഇതിൽ മൂന്ന് രീതിയിൽ സെർച്ച് ചെയ്യാം. സെർച്ച് ബൈ എപിക്, സെർച്ച് ബൈ ഡിറ്റൈൽസ്, സെർച്ച് ബൈ മൊബൈൽ.

To advertise here,

ആദ്യത്തെ ഓപ്‌ഷൻ തിരഞ്ഞെടുത്താല്‌ ഭാഷ തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ എപിക് നമ്പർ അഥവാ വോട്ടര്‌ ഐഡി കാര്‌ഡ് നമ്പർ, സംസ്ഥാനം എന്നിവ നൽകി കാപ്ചയും എന്‌റർ ചെയ്ത് സെർച്ച് ചെയ്യാം. നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടെങ്കിൽ നിങ്ങളുടെ പേരും മറ്റ് വിവരങ്ങളും ഇപ്പോൾ ചുവടെ കാണിക്കും. ഇതിൽ വ്യൂ ഡിറ്റൈയില്‌‍സ് കൊടുത്താൽ മുഴുവൻ വിവരങ്ങളും പ്രിന്റ് എടുക്കാനാവും വിധം ലഭ്യമാവും.രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്താൽ സംസ്ഥാനം, ഭാഷ എന്നിവയ്ക്ക് പുറമെ നിങ്ങളുടെ പേര്, ബന്ധുവിന്റെ പേര്, ജനനതീയ്യതി അല്ലെങ്കിൽ വയസ്, ജെൻഡർ, ജില്ല, നിയമസഭാ മണ്ഡലം എന്നിവ നൽകിയ ശേഷം കാപ്ചയും എന്‌റർ ചെയ്ത് സെർച്ച് ചെയ്യാം. അവസാന ഓപ്ഷനായ സെർച്ച് ബൈ മൊബൈൽ നൽകിയാൽ നിങ്ങളുടെ മൊബൈൽ നമ്പർ നല്‌കി സെർച്ച് ചെയ്യാം. മറ്റുവിവരങ്ങളൊന്നും ആവശ്യമില്ല.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും 18 വയസ്സ് പൂർത്തിയായവർക്കും ഡിസംബർ 24 മുതൽ ജനുവരി 22 വരെ അപേക്ഷ സമർപ്പിക്കാം. പുതിയതായി പേര് ചേർക്കുന്നതിന് ഓൺലൈൻ വഴി ഫോം 6 ലും പ്രവാസി വോട്ടർമാർ ഫോം 6 എയിലുമാണ് അപേക്ഷിക്കേണ്ടത്. പേര് നീക്കം ചെയ്യുന്നതിന് ഫോം 7 വഴിയും തെറ്റ് തിരുത്തലിനും താമസം മാറിയവർക്കും ഫോം 8 വഴിയും അപേക്ഷിക്കാവുന്നതാണ്. കരട് പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അറിയിക്കാനും ഹിയറിംഗിനുമായി ജനുവരി 22 വരെ സമയം അനുവദിച്ചിട്ടുണ്ട്. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.