മെസ്സിക്ക് ഒരു കപ്പ് കിട്ടിയതിന്റെ ആശ്വാസത്തിൽ ഇത്തവണ ഒരു ടെൻഷനുമില്ലാതെ കളി കാണാനിരുന്നവരാണ് അർജന്റീന ഫാൻസ്. പക്ഷേ ഏറ്റവും ടെൻഷനടിച്ച് മുൾമുനയിൽനിന്ന് കളി കണുന്നവരാണിപ്പോൾ അർജന്റീന ഫാൻസാണ്. ക്വാർട്ടറിലെ അവരുടെ എതിരാളികളാണെങ്കിൽ സർപ്രൈസ് എൻട്രിയായ സ്വിറ്റ്സർലൻഡും. പ്രതിരോധ നിരയിലെല്ലാം വലിയ പോരായ്മകളുള്ള അർജന്റീനയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. കേപ് വെർദയോടും ഈജിപ്തിനോടുമെല്ലാം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതേ പോരാട്ടവീര്യം സ്വിറ്റ്സർലൻഡും അർജന്റീനയ്ക്കെതിരേ പുറത്തെടുക്കുമോ? സ്വിറ്റ്സർലൻഡോ അതോ അർജന്റീനയോ, ആരായിരിക്കും സെമിയിലെത്തുക?

To advertise here,