2025 അവസാനിക്കാൻ ദിവസങ്ങളേ ബാക്കിയുള്ളൂ. സംഭവബഹുലമായ ഈ വർഷത്തെ ഏറ്റവും വലിയ വാർത്താവ്യക്തി ആരെന്ന് ചോദിച്ചാൽ ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരില്ല- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം ഒരു വർഷം കൊണ്ട് ഇളക്കി മറിക്കാത്ത മേഖലകളില്ല. അന്യായത്തീരുവകൾ ചുമത്തി സ്വന്തം വിപണിയെ സംരക്ഷിച്ചു നിർത്താൻ നടത്തുന്ന വാണിജ്യയുദ്ധങ്ങൾക്കപ്പുറം, ട്രംപ് നടത്തിയ സൈനിക ഇടപെടലുകൾ ലോകത്തെ മുൾമുനയിൽ നിർത്തിയ വർഷമാണ് കടന്നുപോവുന്നത്. ലോകയുദ്ധമുണ്ടാക്കാതെ തന്നെ അമേരിക്കയുടെ 'യുദ്ധ' പ്രസിഡന്റായിരിക്കുന്നു ട്രംപ്.

To advertise here,