ഡാക്കിന് സ്വയംഭരണാവകാശം നല്‍കണമെന്ന ആവശ്യമുയര്‍ത്തി ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെയും അനുയായികളെയും ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ എട്ട് ദിവസമായി നടത്തിവന്ന പ്രതിഷേധത്തിനൊടുവിലായിരുന്നു നടപടി. 

To advertise here,

പാരിസ്ഥിതികമായി ദുര്‍ബലമായ പ്രദേശം എന്ന നിലയില്‍ ലഡാക്കിനെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുന്നൂറ്റി നാല്‍പത്തിനാലിന് കീഴിലെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സ്വയംഭരണാവകാശവും സംസ്ഥാന പദവിയും നല്‍കണമെന്ന ആവശ്യമാണ് സോനവും സംഘവും പ്രധാനമായും മുന്നോട്ടുവെയ്ക്കുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇക്കാര്യം വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് കബളിപ്പിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു. ആരാണ് സോനം വാങ്ചുക്? വാങ്ചുകിന്‍റെ തുടരുന്ന പ്രതിഷേധങ്ങൾക്കു പിന്നിൽ എന്താണ്?