കണക്കുകൂട്ടലുകൾ പിഴച്ചു, ബിജെപിയെ കൈവിട്ട് ജമ്മു; കൃത്യമായ ആസൂത്രണത്തിലൂടെ തിളങ്ങി ഇന്ത്യാ സഖ്യം
അനുച്ഛേദം 370 റദ്ദാക്കിയശേഷം, പത്തുകൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽ നടന്നൊരു നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്ത്യ സഖ്യവും ബി.ജെ.പിയും നേർക്കുനേർ, നിലവിൽ വരിക തൂക്കുസഭയായിരിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ഒടുവിൽ ജനവിധി ഇന്ത്യാ സഖ്യത്തിനൊപ്പം. ജമ്മു കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം 370-ന്റെ റദ്ദാക്കല്‍, സംസ്ഥാന പദവി തിരിച്ചുനല്‍കല്‍, ലഫ്. ഗവര്‍ണറിലൂടെ കേന്ദ്രത്തിന്റെ ഇടപെടല്‍, തന്നാട്ടുകാര്‍ തന്നെ കശ്മീര്‍ ഭരിക്കണമെന്ന വികാരം, പ്രതിഷേധങ്ങളോടുള്ള ഭരണകൂട സമീപനങ്ങള്‍, തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള പ്രാദേശിക പ്രശ്നങ്ങള്‍ തുടങ്ങിയ തിരഞ്ഞെടുപ്പിൽ നിർണായകമായ വിഷയങ്ങൾ ഒരുപാടുണ്ടായിരുന്നു. ഇതിനിടെ ദേശസ്നേഹത്തിന്റെ പേരിൽ വോട്ടുപിടിക്കാനിറങ്ങിയ ബിജെപിക്ക് അടിപതറി. കശ്മീരിന് പൂർണ സംസ്ഥാന പദവി കൊണ്ടുവരുമെന്നും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തിൽ ജനം വിശ്വാസമർപ്പിച്ചു.
തങ്ങള്‍ക്ക് മേധാവിത്വമുള്ള ജമ്മു മേഖലയില്‍നിന്നും പരമാവധി സീറ്റുകള്‍ നേടിയ ശേഷം മറ്റ് പാര്‍ട്ടികളെ ഒപ്പം കൂട്ടി ഭരണത്തിലേറാം എന്നായിരുന്നു ബി.ജെ.പിയുടെ കണക്കൂട്ടല്‍. ഇത് മുന്നില്‍കണ്ടാണ് അഞ്ച് പേരെ ലെഫ്. ഗവര്‍ണറെക്കൊണ്ട് നാമനിര്‍ദേശം ചെയ്യിക്കാന്‍ ഒരുങ്ങിയതും. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഈ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. അതേസമയം കൃത്യമായ സീറ്റുവിഭജനത്തിലൂടെയും പ്രവർത്തനത്തിലൂടെയും കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സംഖ്യത്തിന് വൻ വിജയം നേടാനുമായി.
Inshort: After 10 years, Jammu & Kashmir holds elections. India Alliance wins, BJP falls short. Article 370, statehood, unemployment, and regional issues dominated the campaign.
Content Highlights: J&K Election Results: India Alliance Wins, BJP Loses
Published: 09 Oct 2024, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented