ക്ഷേമപെന്ഷന് വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍മുതല്‍ കോളേജ് അധ്യാപകര്‍വരെ, ശിക്ഷിക്കപ്പെടുമോ?
സംസ്ഥാനത്തെ ആയിരകണക്കിന് ആളുകള്‍ക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതിയാണ് ക്ഷേമപെന്ഷന്. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതി. ജീവിതം വഴിമുട്ടിയര്ക്ക് മാസം 1600 രൂപ കിട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഇതില്‍നിന്ന് പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൈയിട്ടുവാരുന്നു എന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ കൈപ്പറ്റി കൊണ്ടിരിക്കുന്നത്.
ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ അന്വേഷണത്തിലാണ് ഈ വലിയ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. അനധികൃതമായി കൈപ്പറ്റിയ പണം പലിശ സഹിതം തിരിച്ചുപിടിക്കുമെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, മോഷണ മുതല്‍ പലിശ സഹിതം തിരിച്ചു നല്‍കിയത് കൊണ്ട് കുറ്റം ഇല്ലാതാകുമോ എന്ന ചോദ്യം അവിടെ ബാക്കിയാകും. തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് പൊതുജനങ്ങങ്ങളില് നിന്ന് ഉയരുന്നത്.
അനര്‍ഹമായി 1458 പേര്‍ക്ക് മാസം തോറും ക്ഷേമ പെന്ഷന് കിട്ടുമ്പോള്‍ ഒരു മാസം പൊതുഖജനാവില്‍ നിന്ന് നഷ്ടമാകുന്നത് ഇരുപത്തിമൂന്ന് ലക്ഷം രൂപയോളമാണ്. ഒരു വര്‍ഷമെടുത്താല്‍ അത് രണ്ടേമുക്കാല്‍ കോടിയോളം വരും. എത്ര വര്‍ഷമായി ഇവര്‍ ക്ഷേമ പെന്‍ഷനില്‍ നിന്ന് കൈയിട്ടു വാരാന്‍ തുടങ്ങിയിട്ട് എന്നതാണ് ഇനി കണ്ടെത്തേണ്ടത്.
പെന്ഷന് പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ് വെയറിലേയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാര്‍ക്ക് സോഫ്റ്റ് വെയറിലേയും ആധാര്‍ നമ്പറുകള്‍ ഒരു പോലെ വന്നതാണ് തട്ടിപ്പ് പിടിക്കപ്പെടാനിടയാക്കിയത്.
Inshort- The Kerala state government’s welfare pension scheme, aimed at providing financial support to thousands of people in need, is facing a controversy. The scheme, offering ₹1600 per month, has been exploited by government employees. It was revealed that 1458 people, including gazetted officers and college teachers, have illegally received the pension, despite not being eligible. This has caused widespread shock across the state.
Content Highlights: Gazetted officers among 1,458 govt staff found receiving social welfare pension in kerala
Published: 28 Nov 2024, 05:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented