തുല്യത, സന്തോഷം. സമാധാനം. ചതിയോ വഞ്ചനയോ കുറ്റകൃത്യങ്ങളോ അക്രമസംഭവങ്ങളോ വളരെ കുറവ്. ശരിക്കും ഒരു മാവേലി നാട്. യൂറോപ്പില്‍ അങ്ങനെ ഒരു രാജ്യമുണ്ട്. പര്‍വതങ്ങള്‍, തടാകങ്ങള്‍, പുല്‍മേടുകള്‍, കടലോരം എല്ലാംകൊണ്ടും ടൂറിസ്റ്റുകളുടെയും ഇഷ്ടപ്പെട്ട ലൊക്കേഷനായ നോര്‍വെ. ആരും പോകാനും കാണാനും സ്ഥിരതാമസമാക്കാനും കൊതിക്കുന്ന ഒരു കൊച്ചു സുന്ദര രാജ്യം.

To advertise here,

യുദ്ധമുണ്ടാകുമ്പോള്‍ സമാധാനദൂതുമായി ആദ്യം വരുക അവരാണ്. സമാധാനത്തിനുള്ള നൊബേല്‍ നല്‍കുന്നത് തലസ്ഥാനമായ ഓസ് ലോയില്‍ വച്ചാണ്. സമാധാനപ്രിയരായ ജനങ്ങള്‍ക്ക് ഇതിലും വലിയ അംഗീകാരം വേണോ. വര്‍ഷത്തില്‍ മൂന്നു മാസം രാത്രിയിലും സൂര്യന്‍ ഉദിക്കുന്ന നാട്. 23 ഡിഗ്രി ചായ്‌വിൽ ചുറ്റുന്നതുകൊണ്ട് തണുപ്പ് കാലത്ത് ഭൂരിഭാഗം സമയത്തും ഇരുട്ടായിരിക്കും. പുരോഗതിയിലും അഭിവൃദ്ധിയിലും നോര്‍വെ ഇന്നല്ല പണ്ടേ മുന്‍പന്തിയിലാണ്.