ടെസ്ലയുടെ  ലാഭം താഴേയ്ക്ക് കൂപ്പുകുത്തിയതോടെ മെയ് മാസം മുതല്‍ ഗവണ്‍മെന്റ് ഓഫ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാനൊരുങ്ങുകയാണ് ടെസ്ല സിഇഒ  ഇലോണ്‍ മസ്‌ക്. യു.എസ് സര്‍ക്കാരിന്റെ ചെലവുകള്‍ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച 'ഡോജ് എന്ന ഏജന്‍സിയില്‍ മസ്‌ക് ചെലവഴിക്കുന്ന സമയം ഗണ്യമായി ഇനി കുറയും.

To advertise here,

ട്രംപ് ഭരണകൂടത്തിലെ മസ്‌കിന്റെ ഇടപെടല്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഇതോടെ 2025 ന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ ലാഭത്തിലും വരുമാനത്തിലും വന്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു ഈ സാഹചര്യത്തിലാണ് മസ്‌കിന്റെ തീരുമാനം.

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ക്രമപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും മസ്‌ക് ചെയ്തുകഴിഞ്ഞു. എങ്കിലും ഡോജില്‍ താന്‍ അത്യാവശ്യകാര്യങ്ങള്‍ എന്തെങ്കിലും ചെയ്യണമെന്ന് പ്രസിഡന്റ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യുമെന്നും അതിനായി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ചെലവഴിക്കുമെന്നുമാണ് മസ്‌കിന്റെ നിലപാട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ടെസ്ലയുടെ കാര്‍ വില്‍പ്പനയില്‍ 20% ഇടിവാണുണ്ടായത് ലാഭം 70% ത്തില്‍ അധികം കുറയുകയും ചെയ്തു.
കാര്യക്ഷമതാവകുപ്പിന്റെ സെക്രട്ടറിയായി മസ്‌കിന്റെ യു.എസ്. സര്‍ക്കാരിലെ സജീവമായ ഇടപെടല്‍ ആഗോളശ്രദ്ധ നേടുകയും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. ട്രംപിന്റെ തിരഞ്ഞെടുപ്പിനായി മസ്‌ക് ഭീമന്‍ തുകയാണ് സംഭാവന ചെയ്തത്. ഒപ്പം യൂറോപ്പിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളേയും മസ്‌ക് പിന്തുണച്ചു. 

ടെസ്ലയുടെ ഉപഭോക്താക്കളെയും പ്രധാന മാര്‍ക്കറ്റായ രാജ്യങ്ങളെയും പിണക്കുന്ന ഇടപെടലുകളും ഇക്കാലത്ത് മസ്‌ക് ചെയ്യുകയുണ്ടായി. ഡോജിന്റെ നേതൃത്വത്തില്‍ മസ്‌ക് സ്വീകരിച്ച നടപടികളില്‍ കടുത്ത ജനരോഷമാണ് അമേരിക്കയില്‍ ഉണ്ടായത്. ഡോജ് ചെലവ് കുറയ്ക്കാനായി നിരവധി ഫെഡറല്‍ ഏജന്‍സികളില്‍ കൂട്ട പിരിച്ചുവിടല്‍ നടത്തുകയും ഫണ്ടിങ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതിനെ എതിര്‍ക്കുന്ന നിരവധി അമേരിക്കന്‍ പൗരാവകാശ ഗ്രൂപ്പുകള്‍ ടെസ്ലയെ ബഹിഷ്‌കരിക്കാനുള്ള കാമ്പെയിനുകള്‍ വലിയരീതിയിലാണ് നടത്തിയത്. ടെസ്ല ഷോറൂമുകള്‍ക്ക് മുന്നില്‍ വലിയ ജനകീയ പ്രതിഷേധങ്ങളും സംഘടിപ്പിക്കപ്പെട്ടു.ഇതെല്ലാം ടെസ്ല കാറുകളുടെ വില്‍പ്പനയെയും പ്രതികൂലമായി ബാധിച്ചു.

ഇതോടെ ടെസ്ല നടത്തിപ്പിന് മസ്‌ക് വേണ്ടത്ര സമയം ചെലവഴിക്കുന്നില്ലെന്ന് ചില നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ചും സമീപ മാസങ്ങളില്‍ കാറുകളുടെ വില്‍പ്പനയും ഓഹരി വില ഒരുപോലെ താഴേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മസ്‌കിന്റെ പുതിയ തീരുമാനം. 

'തന്നെയും ഡോജ് ടീമിനെയും ആക്രമിക്കാന്‍ ശ്രമിക്കുന്ന' ആളുകളാണ് ഈ തിരിച്ചടിക്ക് കാരണമെന്നാണ് മസ്‌കിന്റെ ആരോപണം . അതിനൊപ്പം ഡോജിലെ തന്റെ ഇടപെടലിനെ 'നിര്‍ണ്ണായകം' എന്നാണ് മസ്‌ക് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനിടെയില്‍ ട്രംപ് സര്‍ക്കാരിന്റെ വ്യാപ്യാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോ ഉള്‍പ്പെടെയുള്ളവരുമായി മസ്‌ക് കലഹിച്ചിരുന്നു. മസ്‌കിനെ പല രാജ്യങ്ങളില്‍നിന്നു പാര്‍ട്‌സ് കൊണ്ടുവന്നു 'കാര്‍ അസംബിള്‍ ചെയ്തു കൊടുക്കുന്നയാള്‍' എന്നു വിളിച്ചാണ് നവാരോ പരിഹസിച്ചത്. നവാരോ ശരിക്കുമൊരു മന്ദബുദ്ധി തന്നെ എന്നായിരുന്നു മസ്‌ക്  ഇതിന് മറുപടി പറഞ്ഞത്.

ചൈനയ്ക്കു മേലുള്ള ട്രംപിന്റെ തീരുവകള്‍ ടെസ്ലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ടെസ്ല സ്വന്തം വിപണിയില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ യുഎസില്‍ അസംബിള്‍ ചെയ്യുന്നുണ്ടെങ്കിലും, അത് ചൈന നിര്‍മ്മിതമായ പല പാര്‍ട്ടുകളേയും ആശ്രയിക്കുന്നുണ്ട്. 'വ്യാപാര നയം' ഇതിന്റെ വിതരണ ശൃംഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ടെസ്ലയുടെ മുന്‍ കണ്ട്രി ഡയറക്ടാരായിരുന്നു ജോര്‍ജ് എല്‍ പറയുന്നത് മസ്‌ക് കമ്പനിയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, ആളുകള്‍ വീണ്ടും ഉത്പ്പന്നത്തിന്റെ ഗുണനിലവാരത്തിലേയ്ക്കും ശ്രദ്ധ വെയ്ക്കുമെന്നാണ്. മസ്‌കിന്റെ പുതിയ തീരുമാനത്തെത്തുടര്‍ന്ന് ടെസ്ലയുടെ ഓഹരികളില്‍ പെട്ടെന്ന് 5.5 ശതമാനം വളര്‍ച്ചയുണ്ടായി.
ടെസ്ലയുടെ ഭാവി വളര്‍ച്ചയ്ക്ക് കൃത്രിമബുദ്ധി വലിയ സംഭാവന നല്‍കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എന്നിരുന്നാലും, നിലവിലെ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ ഇടപെടലുകളും ടെസ്ലയ്ക്ക് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ഒപ്പം ആഗോള വിപണിയിലെ മത്സരവും ടെസ്ലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി തീരുവകള്‍ ടെസ്ലയുടെ ഉത്പാദന ചെലവും കൂട്ടും. ഇത് ടെസ്ലയുടെ ലാഭത്തെയും വിപണിയിലെ മത്സരശേഷിയെയും പ്രതികൂലമായി ബാധിക്കും. നിലവിലെ താരിഫ് സാഹചര്യത്തില്‍ ടെസ്ലയെ മസ്‌ക് എങ്ങനെ കരകയറ്റുമെന്ന് കാത്തിരിന്ന് കാണാം.

Inshort-Facing a major profit and sales decline, Elon Musk has announced a reduction in his US government role to refocus on Tesla. Political controversies, trade tariffs, and internal conflicts have worsened Tesla’s performance, but the company hopes to rebound through renewed leadership and AI-driven innovation.