പാറ്റകൾക്ക് വേണ്ടി കാത്തു നിൽക്കാതെ രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യവും
കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച കാർഷിക നിയമങ്ങൾക്കെതിരെ 2020 നവംബറിൽ ഡൽഹിയിൽ ആരംഭിച്ച കർഷകരുടെ സമരം നീണ്ടുനിന്നത് 380 ദിവസങ്ങളാണ്.
6 വർഷങ്ങൾക്കിപ്പുറം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിക്കാൻ എടുത്തത് വെറും 49 ദിവസം.
ഇപ്പോഴിതാ ഭരണകൂടത്തിനെതിരെ ജന്തർ മന്ദിറിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളുടെ അലയൊലികൾ അടങ്ങുന്നതിന് മുൻപേ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും, 13 കോടി ഇന്ത്യക്കാരെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയ എസ്.ഐ.ആർ. പ്രക്രിയ റദ്ദാക്കലും ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഒരു വലിയ സമരക്കൊടുങ്കാറ്റ് ഉയരുന്നതിന്റെ ലക്ഷണങ്ങളാണ് നമ്മൾ കാണുന്നത്.
കോൺഗ്രസ്, ഇടതുപാർട്ടികൾ, സി.ജെ.പി. എന്നിവർ നയിക്കുന്ന ദേശീയ പ്രക്ഷോഭത്തിന് പുറമേ ഭരണമുന്നണിയായ എൻഡിഎയിലെ ഘടകകക്ഷികൾ പോലും വിഷയത്തിൽ അതൃപ്തി പരസ്യമാക്കിയതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. മോദിയുടെയും അമിത് ഷായുടെയും പ്രിയപ്പെട്ടവനാണ് ഗ്യാനേഷ് കുമാർ എന്നത് ഈ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും വർധിപ്പിക്കുന്നു. അതുകൊണ്ടാണ് രാഹുൽ ഗാന്ധി തന്റെ പ്രതിഷേധത്തിന്റെ മുന ഇന്ന് ഇന്ത്യയിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ നേതാക്കളായ മോദിക്കും അമിത് ഷായ്ക്കും നേരെ തിരിച്ചത്.
Content Highlights: Congress leads a nationwide protest demanding CEC Gyanesh Kumar resignation and withdrawal of SIR process
Published: 26 Sept 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented