ലോക നാടക ദിനത്തിൽ തന്റെയും പിതാവായ എൻ.എൻ. പിള്ളയുടെയും നാടക അനുഭവങ്ങൾ പങ്കുവെച്ച് നടൻ വിജയരാഘവൻ. ജനിച്ചുവളര്‍ന്നത് നാടകവുമായി അടുത്ത ബന്ധമുള്ള വീട്ടിലായതിനാല്‍ തന്നെ നാടകറിഹേഴ്‌സലും സാഹിത്യകാരന്മാരുടെ നാടകച്ചര്‍ച്ചയുമൊക്കെ കണ്ടും കേട്ടും വളരാനുള്ള ഭാഗ്യമുണ്ടായി.  അച്ഛന്റെ എല്ലാ നാടകങ്ങളിലും സാധാരണക്കാരനായ മനുഷ്യന്റെ രാഷ്ട്രീയമുണ്ടായിരുന്നു. സാമൂഹിക,രാഷ്ട്രീയ,സാഹചര്യങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന നാടകങ്ങളായിരുന്നു അവ. വിമര്‍ശിക്കാന്‍ മടിയില്ലായിരുന്നു അച്ഛന്. ഒരു പ്രത്യേകരാഷ്ട്രീയത്തിലോ പ്രത്യയശാസ്ത്രത്തിലോ വിശ്വസിച്ച് കൊണ്ട് അവരെ പിന്തുണയ്ക്കാനോ ഔദ്യാര്യത്തിനോ ഒന്നും ചെയ്തിട്ടില്ല. അത്ര ധീരമായ, പറയുന്നത് സത്യമാണെന്ന് തോന്നുന്ന നാടകങ്ങളായിരുന്നു. അതുകൊണ്ട് ജനങ്ങള്‍ ഇഷ്ടപ്പെട്ടു, വിജയരാഘവൻ പറയുന്നു. 

To advertise here,