ഒഎൻവി സാർ എഴുതിയ 'വാലിമേൽ പൂവും' എന്ന പാട്ട് പാടുമ്പോൾ കിട്ടുന്ന വൈബ് വേറെയാണെന്ന് സം​ഗീത സംവിധായകൻ ശരത്. വാക്കുകൾ എനിക്ക് സെറ്റാവുന്നില്ലെങ്കിൽ അത് മാറ്റിയെഴുതാമോ എന്ന്  ഒഎൻവി സാറിനോട് ചോദിക്കാനുള്ള ധൈര്യം എനിക്കില്ല. അതുകൊണ്ട് മാറ്റേണ്ട വാക്കുകൾ ബോറായി പാടും. അപ്പോൾ സാർ തന്നെ മറ്റേവരി മാറ്റാം ശരതേ എന്ന് പറയും. ഈ പാട്ടിലെ തന്നെ വേശുക്കിളിമകളേ എന്ന വാക്ക് അസാധ്യമാണ്. അതെന്ത് കിളിയാണെന്ന് ഞാൻ രാജുവേട്ടനോട് ചോദിച്ചിട്ടുണ്ട്. ഇവനൊക്കെ ഇത്രയേ വിവരമുള്ളോയെന്ന് കരുതിയാല്ലോയെന്ന് വിചാരിച്ച് ഒഎൻവി സാറിനോട് അത് എന്താണെന്ന് ചോദിക്കുകയുമില്ല. അർഥമില്ലാതെ അദ്ദേഹം ചുമ്മാ എഴുതില്ലല്ലോ. അതുകൊണ്ട് വേശുക്കിളിമകളേ നല്ല സുഖമാണെന്ന് പറയു‌മെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

ശ്രീരാ​ഗമോ എന്ന പാട്ടിന്റെ പ്ലസ് ഒഎൻവി സാറിന്റെ വരികളും ദാസേട്ടന്റെ പാട്ടുമായിരുന്നുവെന്നും ശരത് പറഞ്ഞു. പാട്ട് കണ്ടിട്ട് ദാസേട്ടൻ പറയുകയാണ് നീ എന്നെ കൊന്ന് പാടിയ സ്വരങ്ങളെല്ലാം അവർ പച്ചക്കറി അരിയുകയാടായെന്ന്. പക്ഷേ അതാണ് പാട്ടിന്റെ ഹൈലൈറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി അക്ഷരോത്സവ വേദിയിലാണ് ശരത് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. 

ദേവസഭാതലം എന്ന പാട്ടിന് പിന്നണിയിൽ നടന്ന ​കഥകളും ശരത് പങ്കുവെച്ചു. 'അന്ന് റെക്കോർഡിങ് ചെയ്യാനായി ദാസേട്ടനടക്കമുള്ളവർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് ഞാനും പാടണമെന്ന് ദാസേട്ടൻ പറഞ്ഞു. ഞാനാണെങ്കിൽ ദാസേട്ടൻ പോയിട്ട് പാടാമെന്നായി. എന്തൊക്കെ പറഞ്ഞിട്ടും അദ്ദേഹം കേൾക്കാതെ നിർബന്ധം പിടിച്ചപ്പോൾ ഞാൻ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് പോയി. പിന്നീട് അദ്ദേഹം തിരിച്ചുപോയതിന് ശേഷമാണ് ഞാൻ മൂത്രപ്പുരയിൽ നിന്നിറങ്ങിയതും എന്റെ ഭാ​ഗം റെക്കോർഡ് ചെയ്തതും', ശരത് കഥ വിശദീകരിച്ചു.

In Short | Music director Sharath shared his experiences working with legendary lyricist O.N.V. Kurup and singer K.J. Yesudas. He recalled how he hesitated to request lyric changes during composing songs with O.N.V. Regarding the song Sreeragamo from the movie Pavithram, Yesudas once joked about the mismatch between the intense classical notes in the song and the scene in the movie, where the actors were casually chopping vegetables. Sharath also shared a funny behind-the-scenes story from the recording of Devasabhathalam, where he avoided singing in front of Yesudas by pretending to go to the restroom.