To advertise here,

സിനിമാഭിനയവും മോഡലിങ്ങും കുട്ടിക്കാലം തൊട്ടേ തന്റെ സ്വപ്നമായിരുന്നെന്ന് നടി നേഹ സക്‌സേന. എന്നാല്‍, അമ്മയ്ക്ക് താന്‍ സിനിമയില്‍ വരുന്നതില്‍ താല്‍പര്യമില്ലായിരുന്നെന്നും പിന്നീട് ഒരുപാട് കഷ്ടപ്പെട്ടതിനു ശേഷമാണ് അഭിനേത്രിയായതെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നേഹ പറഞ്ഞു. 'കസബ'യിലൂടെ മലയാളത്തിലെത്തി ഇപ്പോള്‍ 'ധമാക്ക' വരെ എത്തിനില്‍ക്കുന്ന നേഹ തന്റെ ജീവിതവഴികളെ കുറിച്ചും സിനിമാസ്വപ്നങ്ങളെ കുറിച്ചും സംസാരിക്കുന്നു.