അഭിനേതാവ് എന്ന നിലയിൽ ഉത്തരവാദിത്തം കൂടുന്നു; എല്ലാ സിനിമയേയും ആദ്യ സിനിമയായി കാണണം - ബേസിൽ
അഭിനേതാവ് എന്ന നിലയിൽ ഉത്തരവാദിത്തം ഭയങ്കരമായി കൂടുന്നുണ്ടെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. നല്ല സിനിമകൾ തിരഞ്ഞെടുക്കുക എന്നല്ലാതെ വേറെയൊന്നും ചെയ്യാനില്ല. ഉത്തരവാദിത്തം കൂടുന്നത് നമ്മളെ മെച്ചപ്പെടുത്താനുള്ള അവസരമാകുന്നുണ്ട്. ഹൈപ്പ് നല്ല കാര്യമാണ്. പക്ഷേ മികച്ച സിനിമകൾ ചെയ്യാനുള്ള സമ്മർദ്ദവുമാകുന്നുണ്ട്. വിജയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. അതിന്റെ മോടിയിൽ വീണുപോകരുതെന്നാണ് എന്റെ ആത്മാർഥമായ ആഗ്രഹം. അഭിനയിക്കുമ്പോഴും സംവിധാനം ചെയ്യുമ്പോഴും എല്ലാ സിനിമയേയും ആദ്യ സിനിമയായി കാണണം. എല്ലാ സിനിമയിലും ആത്മാർഥമായി മുന്നോട്ട് പോകണമെന്നും ബേസിൽ പറഞ്ഞു. മരണമാസ്സ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Inshort: Actor-director Basil Joseph discusses the increasing responsibility in his career, the importance of choosing good films, and handling success humbly. He emphasizes dedication and treating every project as his first.
Content Highlights: Basil Joseph about his success on Acting & Directing
Published: 03 Apr 2025, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented