തിരുവനന്തപുരം: ഈ വർഷത്തെ ഭാരത് സേവക് സമാജ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കു നൽകിവരുന്ന ഈ പുരസ്കാരത്തിന് ഫോട്ടോഗ്രാഫി രംഗത്തുനിന്നും ഈ വർഷം തിരഞ്ഞെടുത്തത് വന്യജീവി ഫോട്ടോഗാഫറും പരിസ്ഥിതി പ്രവർത്തകനുമായ ബിജു കാരക്കോണത്തിനെ ആണ്. 

To advertise here,

കഴിഞ്ഞ മുപ്പതു വർഷമായി ഫോട്ടോഗ്രാഫി രംഗത്തുള്ള ബിജു പരിസ്ഥിതി, പ്രകൃതി വിഷയങ്ങളിൽ ധാരാളം ലേഖനങ്ങൾ മിക്ക മുഖ്യധാരാ മാധ്യമങ്ങളിലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസ്ഥിതി അവബോധം ജനങ്ങളിൽ എത്തിക്കാൻ നിരവധി ഫോട്ടോഗ്രാഫി എക്സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. കളം എന്ന സൂരജ് ശ്രീധർ ചിത്രത്തിലൂടെ ചലച്ചിത്ര ഛായാഗ്രഹണത്തിലും ചുവടുവച്ചു.  

ബിഎസ്എസ് നൽകിവരുന്ന ഈ വർഷത്തെ പുരസ്കാരം മാർച്ച്  14ന് തിരുവനന്തപുരം കവടിയാർ സദ് ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.

മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനർനിർമ്മാണത്തിനായി "ലോക് സേവക് സംഘ്" എന്ന് ആദ്യം വിഭാവനം ചെയ്ത ഭാരത് സേവക് സമാജ് (ബിഎസ്എസ്), പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും ആസൂത്രണ മന്ത്രി ഗുൽസാരിലാൽ നന്ദയുടെയും മാർഗ്ഗനിർദ്ദേശത്തിൽ 1952 ഓഗസ്റ്റ് 12-നാണ് ഔദ്യോഗികമായി ആരംഭിച്ചത്.