മഞ്ഞുപൊഴിയുന്ന ഹിമാലയന്‍ മലനിരകളിലേക്ക് യാത്രപോവാന്‍ ഇഷ്ടപെടാത്തവരായി ആരുമുണ്ടാവില്ല. അത്തരമൊരു യാത്ര നടത്തി വൈറലായിരിക്കുകയാണ് നഫീസുമ്മ. നഫീസുമ്മയുടെ രസകരമായ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്.

To advertise here,

പ്ലാന്‍ ടു ഗോ എന്ന് ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നഫീസുമ്മ അമ്പതുകളില്‍ പ്ലാന്‍ ടു ഗോയുമായി ആഘോഷിക്കുന്നു. എത്ര പ്രായമായി എന്നതിലല്ല, ഏതുപ്രായത്തിലും നമ്മള്‍ നമ്മുടെ സന്തോഷത്തിന് വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നതിലാണ്...=. വീഡിയോ ക്യാപ്ഷനില്‍ പറയുന്നു.

തന്റെ കൂട്ടുകാരോട് ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നുണ്ട് നബീസുമ്മ. പൊളിമൂഡിലാണ് താനെന്നും നബീസുമ്മ പറയുന്നുണ്ട്

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. കാണുമ്പോള്‍ തന്നെ ഊര്‍ജ്ജം ലഭിക്കുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. നബീസുമ്മയ്ക്ക് ആശംസകളുമായി നിരവധി പേര്‍ കമന്റ് ചെയ്തു. വീഡിയോ വൈറലായതോടെ നബീസുമ്മ സ്വന്തമായി ഇന്‍സ്റ്റാഗ്രാം പേജ് ആരംഭിച്ചു. പൊളിമൂട് നബീസു എന്ന പേരിലാണ് പേജ് ആരംഭിച്ചിട്ടുള്ളത്

തന്റെ ഉമ്മ ഈ യാത്രയ്‌ക്കൊരുങ്ങിയതിന് കുറിച്ച് നഫീസുമ്മയുടെ മകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്‌. നൊമ്പരപ്പെടുത്തുന്ന ഇന്നലെകളിൽ സന്തോഷം കണ്ടെത്താൻ ഞങ്ങളെ ഉമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്-  മകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് കുറിപ്പില്‍ പറയുന്നു.