ചെന്നൈ: ശതാബ്ദി തീവണ്ടികൾക്ക് വന്ദേഭാരത് കോച്ചുകൾ വരുന്നു. ഇതിനായുള്ള രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. കോച്ചുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐസിഎഫ്) അധികൃതർ പറഞ്ഞു. കോച്ച് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിവരികയാണെന്നും അധികൃതർ അറിയിച്ചു.
വിവിധ റെയിൽവേ വർക്ക്ഷോപ്പുകളിലായി വന്ദേഭാരത് ചെയർകാർ തീവണ്ടിയുടെ 1500 കോച്ചുകൾകൂടി നിർമിക്കാനാണ് ഉദേശിക്കുന്നത്. വന്ദേഭാരത് കോച്ചുകൾ ഘടിപ്പിക്കുമ്പോൾ ശതാബ്ദി എക്സ്പ്രസുകൾക്ക് എൻജിൻ വേണമോയെന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു. 720 കോച്ചുകൾ പെരമ്പൂർ ഐസിഎഫിലും ബാക്കി കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലുമാണ് നിർമിക്കുക.
88 തീവണ്ടികൾക്ക് ആവശ്യമായ 1500 കോച്ചുകൾ 2030-നകം നിർമിക്കാനാണ് പദ്ധതി. 16 കോച്ചുകളുള്ള ശതാബ്ദി തീവണ്ടികളും 20 കോച്ചുകളുള്ള ശതാബ്ദി വണ്ടികളുമുണ്ട്. വന്ദേഭാരത് ചെയർ കോച്ചുകളുള്ള തീവണ്ടികൾ രാജ്യത്ത് 164 സർവീസുകൾ നടത്തുന്നുണ്ട്.
Content Highlights: Shatabdi Express trains to get modern Vande Bharat coaches. ICF to begin production soon. Upgrade your journey!
Published: 20 Jan 2026, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented