
പയ്യന്നൂർ: കേരളത്തിലെ രണ്ട് ജനശതാബ്ദി വണ്ടികൾ സൂപ്പർഫാസ്റ്റ് പദവി ഒഴിയുന്നു. ഇത് ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കണ്ണൂർ-തിരുവനന്തപുരം-കണ്ണൂർ (12081/12082), കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് (12075/12076) ജനശതാബ്ദികളുടെ നമ്പറും മാറും.
സൂപ്പർഫാസ്റ്റ് വണ്ടികളുടെ ശരാശരി വേഗം 55 കിലോമീറ്ററോ അതിൽ കൂടുതലോ ആയിരിക്കും. വേഗം കുറയുന്ന വണ്ടികളെ റെയിൽവേ നിരീക്ഷിച്ചാണ് പിന്നീട് എക്‌സപ്രസുകളാക്കുന്നത്. ഇന്ത്യയിൽ ഗരീബ് രഥ് ഉൾപ്പടെ പത്തോളം വണ്ടികളുടെ സൂപ്പർ ഫാസ്റ്റ് പദവി റെയിൽവേ അടുത്തിടെ ഒഴിവാക്കിയിരുന്നു.
സൂപ്പർഫാസ്റ്റ് വണ്ടികളിൽ ഈടാക്കുന്ന സപ്ലിമെന്ററി നിരക്ക് (15 രൂപ മുതൽ 45 രൂപ) കുറയും കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് സിറ്റിങ് റിസർവേഷനിൽ 235 രൂപയാണ് നിരക്ക്. സൂപ്പർഫാസ്റ്റ് പദവി ഒഴിയുമ്പോൾ 220 രൂപയാകും. എ.സി.ചെയർകാറിൽ 780 രൂപയുള്ളത് 735 രൂപയാകും.
ചില ഇന്റർസിറ്റിയും സൂപ്പർഫാസ്റ്റാണ്
കേരളത്തിലോടുന്ന ചില ഇന്റർസിറ്റി ട്രെയിനുകൾ എക്‌സ്പ്രസല്ല, സൂപ്പർഫാസ്റ്റാണ്. മംഗളുരു-കോയമ്പത്തൂർ ഇന്റസിറ്റിയിൽ (22609) സൂപ്പർഫാസ്റ്റ് നിരക്കാണ് ഈടാക്കുന്നത്. കണ്ണൂർ-എറണാകുളം (16306) ഇന്റർസിറ്റി എക്‌സ്പ്രസിൽ സൂപ്പർഫാസ്റ്റ് സപ്ലിമെന്ററി നിരക്ക് ഇല്ല.
Content Highlights: Kannur-Thiruvananthapuram and Kozhikode-Thiruvananthapuram Jan Shatabdi trains will lose superfast status from January 1., Train numbers for these services will change., Supplementary superfast charges will be removed, resulting in reduced ticket fares for both sitting reservation and AC chair car., Average speed dropping below 55 km/h prompted the railway's decision.
Published: 02 Nov 2026, 11:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented