മലയാളികളുടെ പ്രിയതാരം സംഗീത് പ്രതാപ് കുടുംബത്തിലേക്ക് എത്തിയ കുഞ്ഞതിഥിയുടെ പേരും ആദ്യ ചിത്രങ്ങളും പങ്കുവെച്ചു. ഭാര്യ അൻസിക്കൊപ്പം പെൺകുഞ്ഞിനെ വരവേറ്റ സന്തോഷവാർത്ത നേരത്തെ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകളുടെ പേരും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്.'താര റെയ്ൻ സംഗീത്' എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.
കുഞ്ഞിന്റെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. മകളുടെ അക്കൗണ്ട് ടാഗ് ചെയ്തുകൊണ്ടാണ് സംഗീതിന്റെ മനോഹരമായ കുറിപ്പ്.'നക്ഷത്രങ്ങളിൽ എഴുതപ്പെട്ട്, നനുത്ത മഴപോലെ നീ ഞങ്ങളിലേക്ക് വന്നെത്തി... പൊടി, നീ ഞങ്ങളുടെ കുഞ്ഞു നക്ഷത്രമാണ്, ഞങ്ങളുടെ രാജ്ഞിയാണ്. ഞങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനവും നീയാണ്,' എന്നായിരുന്നു സംഗീതിന്റെ കുറിപ്പ്.
താരത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് നിരവധി സിനിമാതാരങ്ങളും സിനിമാ മേഖലയിലുള്ളവരും ആശംസകളുമായി എത്തി. അന്ന ബെൻ, ശിവദ, രാജേഷ് മാധവൻ, റോണി ഡേവിഡ് രാജ്, ആർ.ജെ. മിഥുൻ, പോൾസൺ സ്‌കറിയ, 'പ്രേമലു', 'ബത്ലഹേം കുടുംബ യൂണിറ്റ്' എന്നീ ചിത്രങ്ങളിലെ സഹതാരം ശ്യാം മോഹൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംഗീതിനും കുടുംബത്തിനും ആശംസകൾ നേർന്നു.
2023 നവംബറിൽ വിവാഹം
2023 നവംബറിലായിരുന്നു സംഗീത പ്രതാപിന്റെയും അൻസിയുടെയും വിവാഹം. 'പ്രേമലു' പുറത്തിറങ്ങുന്നതിന് മുൻപായിരുന്നു വിവാഹം. ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ സംഗീതിന് വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചു. അഭിനയത്തിന് പുറമേ എഡിറ്ററായും സംഗീത പ്രവർത്തിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ 'ജയ് ഗണേഷ്', ആസിഫ് അലി, ദിവ്യ പ്രഭ, ദീപക് പറമ്പോൽ എന്നിവർ അഭിനയിച്ച 'സർക്കീട്ട്' തുടങ്ങിയ ചിത്രങ്ങളിൽ എഡിറ്ററായും പ്രവർത്തിച്ചു.സഹനടനായും കോമഡി കഥാപാത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ സംഗീതിന്റെ നായകനായുള്ള അരങ്ങേറ്റം 'ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ' എന്ന ചിത്രത്തിലൂടെയായിരുന്നു. 'പ്രേമലു'വിലെ സഹതാരം അഖില ഭാർഗവനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.ഇനി മമിത ബൈജുവിനൊപ്പം 'ഹലോ ഡിയർ' എന്ന ചിത്രത്തിലും അന്ന ബെന്നിനൊപ്പമുള്ള മറ്റൊരു ചിത്രത്തിലും സംഗീതിനെ കാണാം.കുടുംബത്തിലേക്ക് എത്തിയ കുഞ്ഞു താരത്തിന്റെ ചിത്രങ്ങളും പേരും പങ്കുവച്ചതോടെ സംഗീതിനും അൻസിക്കും ആശംസകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.
Content Highlights: Actor Sangeeth Prathap and wife Ansika welcomed a baby girl., The newborn has been named Tara Rain Sangeeth., The couple shared the baby's first pictures and Instagram handle on social media., Celebrities and fans flooded the comments with congratulatory messages.
Published: 21 Nov 2026, 08:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented