കൊച്ചി: ലോകപ്രശസ്ത കാർട്ടൂൺ ചലച്ചിത്രമായ ലയൺ കിങ്ങിലെ മുഫാസയുടെയും സിംബയുടെയും നാടായ മസായ് മാരയിലേക്ക് ഏഴ് ദിവസത്തെ പാക്കേജ് ടൂർ ഒരുക്കി കൊച്ചി ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി ടൂർ മാക്‌സ് ഡസ്റ്റിനേഷൻ മാനേജ്‌മെന്റ്. ഓഫർ റേറ്റിലാണ് ടൂർ പാക്കേജ്. 

To advertise here,

ആഫ്രിക്കൻ കാടുകളുടെ വന്യതയും വന്യജീവികളുടെ വിഹാരവും മസായി ഗോത്രജനതയുടെ ജീവിതരീതിയും കാണിച്ചുതരുന്ന കെനിയയിലേക്ക് ഏഴ് ദിവസത്തെ പാക്കേജ് ടൂറാണ് ടൂർമാക്‌സ് ഒരുക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോയുടെ താഴ്വരയിലുള്ള അംബോസലി (Amboseli) നാഷണൽ പാർക്ക്, ഗെയിം റൈഡ്, ഗ്രെയ്റ്റ് റിഫ്റ്റ് വാലിയിലെ നൈവാഷ തടാകത്തിലെ യാത്ര, ആരെയും ഭ്രമിപ്പിക്കുന്ന വിധത്തിൽ വൈവിധ്യമുള്ള വന്യജീവികളുടെ ആധിക്യം കൊണ്ട് പ്രശസ്തമായ മസായ് മാര ഗെയിം റിസേർവ്, നെയ്‌റോബി എന്നിവിടങ്ങളെല്ലാം ഈ പാക്കേജ് ടൂറിനെ ആകർഷകമാക്കുന്നു. ആവേശകരമായ ഗെയിം റൈഡാണ് മാസായ് മാര സന്ദർശകർക്കായി ഒരുക്കിവച്ചിട്ടുള്ളത്. 

സിംഹം, ആന, കാട്ടുപോത്ത്, പുലി, കണ്ടാമൃഗം, സീബ്ര, മാനുകൾ തുടങ്ങി പലതരം മൃഗങ്ങും 400-ലധികം തരത്തിലുള്ള പക്ഷികളും ഒക്കെയായി ഇതുവരെ കണ്ടില്ലാത്ത കാഴ്ചകളാണ് മാസായി മാരയും കെനിയയും നൽകുന്നത്. ദി ലയൺ കിങ് പോലുള്ള സിനിമകളിലും ഡോക്യുമെന്ററികളിലും മാത്രം കണ്ടിട്ടുള്ള മസായി മാരയിലേക്ക് 2025 ജനുവരിയിലാണ് ടൂർമാക്‌സ് ബജറ്റ് ടൂർ ഒരുക്കുന്നത്. ഫോൺ- 9666 700 300, 9037 996 837.

തിരുവനന്തപുരത്തും കൊച്ചിയിലും ബ്രാഞ്ചുകളുള്ള ടൂർമാക്‌സ് ആകർഷകമായ നിരക്കിൽ മികവുറ്റ സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് ആഭ്യന്തര, അന്താരാഷ്ട്ര ടൂറുകൾ സംഘടിപ്പിക്കുന്നു.