തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളില്‍ സഞ്ചാരികള്‍ക്ക് ഒപ്പമെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കിടക്കുവാനും മറ്റ് പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്താനും ധാരണയായി. കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റ്ഡ് വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസുമായി കെടിഡിസി ചെയർമാൻ പി.കെ ശശി നടത്തിയ ചർച്ചയിൽ കെടിഡിസി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

To advertise here,

കാലതാമസമില്ലാതെ കെടിഡിസിയുടെ എല്ലാ പ്രീമിയം റിസോര്‍ട്ടുകളിലും ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ കെടിഡിസി മാനേജിങ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐഎഎസ് പങ്കാളിയായി. അതിഥികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് കിടക്കുവാനും മറ്റ് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുവാനുമുളള സൗകര്യം എത്രയും വേഗം സജ്ജീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.