കുമളി: തേക്കടിയിലെ ഹോട്ടലില്‍ ജീവനക്കാരികളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജീവനക്കാരനെതിരേ േപാലീസ് കേസെടുത്തു. തേക്കടി കെടിഡിസി ഹോട്ടലിലെ ജീവനക്കാരനായ അര്‍ജുനനെതിരേയാണ് കേസെടുത്തത്.

To advertise here,

ഏപ്രില്‍ 12-നും 13-നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതി ഉയര്‍ന്നതിനു പിന്നാലെ പിറ്റേദിവസം ജീവനക്കാരികളുടെ ക്വാര്‍ട്ടേഴ്‌സില്‍ കയറി അര്‍ജുനന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി വനിതകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ സംഭവം സംബന്ധിച്ച് കെടിഡിസി ആരണ്യ നിവാസ് ഹോട്ടല്‍ മാനേജര്‍ക്ക് പരാതി ലഭിച്ചെങ്കിലും ഇത് പോലീസിനു കൈമാറാതെ വൈകിപ്പിച്ചതായി ആക്ഷേപമുണ്ട്.

ഹോട്ടലിലെ പരാതി പരിഹാര സെല്‍ പരിഹാരം കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും പരാതിക്കാരായ ജീവനക്കാരികളും ബന്ധുക്കളും പരാതിയില്‍ ഉറച്ചുനിന്നതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.

ജീവനക്കാരനെതിരേ കേസെടുത്തതിനു പിന്നാലെ പോലീസ് ഹോട്ടലിലും ക്വാര്‍ട്ടേഴ്‌സിലുെമത്തി തെളിവെടുത്തു.