കെടിഡിസി മസ്‌ക്കറ്റിലെ സായാഹ്ന റെസ്റ്റോറന്റ്റിൽ രാമശ്ശേരി ഇഡ്ഡലി മേള നടത്തുന്നു. പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തിൽ പരമ്പരാഗത രീതിയിൽ മൺപാത്രങ്ങളിൽ തയ്യാറാക്കുന്ന രാമശ്ശേരി ഇഡ്ഡലി മൃദുലവും പോഷക സമൃദ്ധവുമാണ്. തനത് പ്രദേശങ്ങളിൽ നിന്നെത്തുന്ന പാചക വിദഗ്ധരാണ് മേളയിൽ രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്നത്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 16 ന് ഉച്ചയ്ക്ക് 12 ന് ടൂറിസം വകുപ്പ് മന്ത്രി. പി. സി വിഷ്ണുനാഥ് നിർവ്വഹിച്ചു.

To advertise here,

ഒക്ടോബർ 16 മുതൽ ഒക്ടോബർ 21 വരെയാണ് മേള നടത്തുന്നത്.

ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയാണ് മേളയുടെ സമയം. ചക്കര പൊങ്കൽ, ചോക്ലേറ്റ് ഫ്യൂഷൻ ഇഡ്ഡലി, ഗീ കേസരി, തുടങ്ങിയ മറ്റ് വിഭവങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒക്ടോബർ 16 മുതൽ 21 വരെ ഉച്ചയ്ക്ക് 3 മണി മുതൽ രാമശ്ശേരി കോംബോ പാർസൽ (Rs.600) വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മേളയോടനുബന്ധിച്ചു മസ്‌കറ്റ് ഹോട്ടൽ അതിഥികൾക്കും മേളയിൽ പങ്കെടുക്കുന്നവർക്കും ലൈവ് കുക്കിംഗ് ഡെമോൺസ്‌ട്രേഷൻ, ഇന്റ്‌ററാക്റ്റീവ് ഫുഡ് എക്‌സ്പീരിയൻസ് തുടങ്ങിയവ ഉണ്ടായിരിക്കും .

കൂടുതൽ വിവരങ്ങൾക്കും റിസർവേഷനുമായി ബന്ധപ്പെടുക : 9400008770