ഇന്ത്യയിലെ തിരക്കേറിയ പൊതു ഇടങ്ങളിൽ വിനോദസഞ്ചാരികൾക്കും സ്ത്രീകൾക്കും പ്രയാസംമാത്രമാണ് നേരിടേണ്ടി വരുന്നതെന്ന തെറ്റിദ്ധാരണകളെ ഇല്ലാതാക്കുന്നതാണ് ഈ വീഡിയോ.

കഴിഞ്ഞ ദിവസങ്ങളിലായി പുതുവത്സരാഘോഷങ്ങളിലാണ് രാജ്യം. ഷില്ലോങ്ങിലെ ഖിൻഡായ് ലാഡി(പോലീസ് ബസാർ)ൽ നടന്ന പുതുവത്സരാഘോഷത്തിനിടെ വിദേശ വനിത നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തിരക്കുള്ള നഗരത്തിൽ പാട്ട് കേട്ട് നൃത്തംചെയ്യുകയാണ് വിനോദ സഞ്ചാരിയായ യുവതി.
ഇതുകണ്ട ഒരുകൂട്ടം യുവാക്കൾ ആൾക്കൂട്ടത്തിൽ നിന്നും യുവതിയെ സുരക്ഷിതയാക്കാൻ ചുറ്റിലും വലയം തീർത്ത് നൃത്തംചെയ്യാനുള്ള സൗകര്യമുണ്ടാക്കി നൽകുകയും ചെയ്തു. സംരക്ഷണ വലയം തീർത്ത് യുവതിക്ക് ആ നല്ല നിമിഷം ആസ്വദിക്കാൻ സൗകര്യമുണ്ടാക്കിയ യുവാക്കളെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയാ ലോകം.
വീഡിയോ വൈറലായതോടെ ഷില്ലോങ്ങിലെ പുരുഷന്മാരെയും അവരുടെ ബഹുമാനത്തെയും സുരക്ഷയൊരുക്കാൻ തയ്യാറായ മനസ്സിനെയും പ്രശംസിച്ച് ഒരുപാട് പ്രതികരണങ്ങളെത്തി. സാമൂഹിക ബന്ധങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രശംസനീയമായ പെരുമാറ്റത്തെ പല ഇന്റർനെറ്റ് ഉപയോക്താക്കളും അഭിനന്ദിച്ചു. ഇന്ത്യയിലെ തിരക്കേറിയ പൊതു ഇടങ്ങളിൽ വിനോദസഞ്ചാരികൾക്കും സ്ത്രീകൾക്കും പ്രയാസംമാത്രമാണ് നേരിടേണ്ടി വരുന്നതെന്ന തെറ്റിദ്ധാരണകളെ ഇല്ലാതാക്കുന്നതാണ് ഈ വീഡിയോ.
ഷില്ലോങ്ങിലെ ആളുകൾക്ക്, ജീവിക്കാനും ജീവിക്കാൻ അനുവദിക്കാനും അറിയാമെന്നും അതുകൊണ്ടാണ് താൻ ഷില്ലോങ് ഇഷ്ടപ്പെടുന്നതെന്നും ഒരു ഉപയോക്താവ് കുറിച്ചു.
'വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ജീവിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ ഇത് വ്യത്യസ്തമാണെന്നും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ പുരുഷന്മാർ ഒരു പ്രത്യേക വിഭാഗമാണെന്ന് പറയേണ്ടതുണ്ടെന്നും മറ്റൊരാൾ കമന്റ് ചെയ്തു.
'അവരെല്ലാം അവൾക്ക് അനാദരവില്ലാതെ സ്വയം ആസ്വദിക്കാൻ ഇടം നൽകി', 'ഷില്ലോങ്ങിൽ മാത്രം ഒരു പെൺകുട്ടിക്ക് ഇത്രയധികം പുരുഷന്മാർക്കിടയിൽ ഇങ്ങനെ നൃത്തം ചെയ്യാൻ സാധിക്കും, പുരുഷന്മാർ അവളെ സംരക്ഷിക്കുന്ന വിധം കാണുമ്പോൾ വലിയ ബഹുമാനം തോന്നുന്നു', എന്നിങ്ങനെ വീഡിയോക്ക് കൈയടി നൽകിക്കൊണ്ടായിരുന്നു കമന്റുകൾ.
Content Highlights: Viral video shows a foreign tourist dancing freely in Shillong`s Police Bazar. Locals formed a protective circle, showcasing incredible community spirit and respect.
Published: 06 Jan 2026, 01:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented