
ചാലിയാര്‍ നദിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായൊരു പരേഡ് നടത്തി കയാക്കിങ് സംഘം. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും ദേശീയ പതാകയുമേന്തിയായിരുന്നു പരേഡ്. കൊളത്തറ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബ് മുതല്‍ ഫറോക്ക് പഴയ പാലം വരെയായിരുന്നു കയാക്കിങ് പരേഡ്. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാല്‍പ്പതോളം ആളുകള്‍ കയാക്കിങ് പരേഡില്‍ പങ്കെടുത്തു. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക കയാക്കിങ് പരേഡ് ഫഌഗ് ഓഫ് ചെയ്തു. ഏഴ് മുതല്‍ എണ്‍പത് വയസ്സുവരെയുള്ളവരാണ് പരേഡില്‍ പങ്കെടുത്തത്.
ചെറുവണ്ണൂര്‍ ദുരന്ത നിവാരണ സേനാ വോളണ്ടിയര്‍മാരും പരേഡില്‍ പങ്കെടുത്തു. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, പരിശീലകന് പ്രസാദ് തുമ്പാണി, ചെറുവണ്ണൂര്‍ ദുരന്ത നിവാരണ സേനാ പ്രസിഡന്റ് കെ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: republic day celebration at chaliyar river
Published: 28 Jan 2023, 09:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented