
അടുത്തിടെയായി ഇന്ത്യയില്‍നിന്നുള്ള സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍പെട്ടതാണ് തായ്‌ലന്‍ഡ്. ഇവിടത്തെ പട്ടായ ബീച്ചുകളാണ് വിനോദസഞ്ചാരികളുടെ സ്വപ്‌ന ഡെസ്റ്റിനേഷന്‍. എന്നാല്‍, പട്ടായയിലെത്തുന്ന ഇന്ത്യക്കാരെക്കുറിച്ച് അത്രനല്ല വാര്‍ത്തകളൊന്നുമല്ല ഇപ്പോള്‍ പുറത്തുവരുന്നത്.
തിരക്കേറിയ ഒരു വൈകുന്നേരം പട്ടായ ബീച്ചില്‍ മൂത്രമൊഴിക്കുന്ന ഒരുകൂട്ടം ഇന്ത്യന്‍ സഞ്ചാരികളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പ്രദേശവാസികള്‍ ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഘത്തിന്റെ പ്രവൃത്തിക്കെതിരെ വ്യാപകവിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.
വിനോദ സഞ്ചാരത്തിനായി എത്തുന്ന പ്രദേശങ്ങളിലെ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. തായ്‌ലന്‍ഡില്‍ എന്നല്ല ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും മിനിമം മര്യാദ കാണിക്കണമെന്ന് ചിലർ പറയുന്നു. പട്ടായയില്‍നിന്നുള്ള ഈ വീഡിയോ ഇനി അവിടേക്ക് യാത്രചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള പാഠമാകണമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
Content Highlights: Recent videos show Indian tourists behaving inappropriately at Pattaya Beach
Published: 22 Jan 2025, 09:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented