
മലനിരകളിലെ യാത്ര എളുപ്പമാക്കാമെന്ന് കരുതിയുണ്ടാക്കിയ സംവിധാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നു. മണാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കായി ഹിമാചൽ സർക്കാർ സ്ഥാപിച്ച ചാർജിങ് സ്റ്റേഷന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഇതിന് കാരണം. എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ ചാർജിങ് സ്റ്റേഷനിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത് കാണാം.
നിഖിൽ സൈനി എന്ന ഉപയോക്താവാണ് ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. 'ഒരു സ്വച്ഛ് ഭാരത് പദ്ധതിക്കും ഈ രാജ്യത്തെ രക്ഷിക്കാനാകില്ല. കർശനമായ നിയമങ്ങൾ കൊണ്ടുവന്നാൽ മാത്രമേ മാറ്റമുണ്ടാകൂ' എന്ന് വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചിട്ടുണ്ട്. സാമൂഹിക മര്യാദയില്ലാതെ ഇത്തരത്തിൽ വൃത്തികേടാക്കാൻ എങ്ങനെ തോന്നുന്നുവെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.
മണാലിയിലെത്തുന്ന സഞ്ചാരികൾക്ക് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി സ്ഥാപിച്ച ചാർജിങ് സ്റ്റേഷൻ മണിക്കൂറുകൾക്കുള്ളിലാണ് ഇത്തരത്തിൽ വൃത്തികേടാക്കിയത്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും കുപ്പികളും കപ്പുകളും നിറഞ്ഞിരിക്കുന്നത് കാണാം.
വീഡിയോ കണ്ട പലരും വിനോദസഞ്ചാരികളുടെ മോശം പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാലും അത് ഉപയോഗിക്കാൻ പലർക്കും അറിയില്ലെന്ന് കമന്റുകളുണ്ട്. എന്നാൽ മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കാത്തതിനാലാണ് ടൂറിസ്റ്റുകൾ ഇത്തരത്തിൽ പെരുമാറിയതെന്നും കമന്റുകളുണ്ട്.
Content Highlights: Himachal Pradesh government installed a public charging station in Manali to aid tourists., The facility was misused as a garbage dump within hours of installation.,
Published: 03 May 2026, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented