പന്മന പഞ്ചായത്ത് പരിധിയിലെ പന്മന വട്ടക്കായല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ്. അധികൃതര്‍ ഒന്നു മനസ്സുവെച്ചാല്‍ ഈ കായല്‍ നാടിന് ഏറെ പ്രയോജനം ചെയ്യും. 40 ലക്ഷം ചെലവാക്കി ബോട്ടുകള്‍ക്ക് അടുക്കാനുള്ള സൗകര്യവും അനുബന്ധ പ്രവൃത്തികളും ചെയ്തുകഴിഞ്ഞു. കോട്ടപ്പുറം ദേശീയ ജലപാത കടന്നുപോകുന്നതിന് സമീപത്തായാണ് കിലോമീറ്ററോളം ചുറ്റളവിലുള്ള വട്ടക്കായല്‍ മനോഹരിയായി വിദേശസഞ്ചാരികളെ കാത്തിരിക്കുന്നത്. പത്തുലക്ഷം രൂപ ചെലവാക്കി ഹൈമാസ്റ്റ് ലൈറ്റ്, മിനി മാസ്റ്റ്, തെരുവുവിളക്കുകള്‍ എന്നിവ സ്ഥാപിച്ചുകഴിഞ്ഞു.

 

To advertise here,

ന്മന ഇടപ്പള്ളിക്കോട്ടയില്‍ ദേശീയപാതയില്‍നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ വട്ടക്കായലിന്റെ തീരത്തെത്താം. വട്ടക്കായല്‍ ടൂറിസം മാപ്പില്‍ ഇടംപിടിച്ചിരിക്കുന്നതിനാല്‍ അപൂര്‍വമായി വിദേശികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ടെങ്കിലും പൂര്‍ണമായും ഇവിടെ വികസനം എത്തിയിട്ടില്ല. അധികൃതര്‍ വട്ടക്കായലുമായി ബന്ധപ്പെടുത്തി ടൂറിസത്തിനുതകുന്ന തരത്തില്‍ വികസനം കൊണ്ടുവന്നാല്‍ പന്മന പഞ്ചായത്തിന്റെ പ്രധാന വരുമാനമാര്‍ഗം കൂടിയാകും വട്ടക്കായല്‍ ടൂറിസം.

EIA 2020നിലവില്‍ ബോട്ടുകള്‍ അടുക്കാനുള്ള സൗകര്യവും കായലിന്റെ വശ്യസൗന്ദര്യം ഇരുന്നാസ്വദിക്കാനായി ഇരിപ്പിടവും സുരക്ഷിതമായ സംരക്ഷണവേലി കെട്ടിത്തിരിച്ചിട്ടുണ്ട്. ബോട്ടുകള്‍ ജെട്ടിയില്‍ അടുക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. വേണ്ടത്ര ആഴമില്ലാത്തതാണ് കാരണം. ഇത് പരിഹരിക്കാനായി ഇന്‍ലാന്‍ഡ് നാവിഗേഷന്റെ സഹായത്തോടെ മൂന്നുകോടിക്ക് ഇരുപത് മീറ്റര്‍ ആഴത്തില്‍ ഖനനം ചെയ്യാനുള്ള നടപടികളായിരിക്കുകയാണ്.

ആധുനിക സംവിധാനത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ തയ്യാറായല്‍ ഇവിടെയെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പന്മന ആശ്രമം, പൊന്മന കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രം, മാതാ അമൃതാനന്ദമയി മഠം എന്നിവിടങ്ങളിലും എത്താം.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ പതിനഞ്ച് കിലോമീറ്ററോളം വട്ടക്കായിലനെ അറിഞ്ഞുള്ള ജലയാത്ര ഒരു നവ്യാനുഭവംതന്നെയാകും. സീപോര്‍ട്ട് സാധ്യതയുള്ള പ്രദേശംകൂടിയാണ് വട്ടക്കായല്‍.

വട്ടക്കായലിന്റെ പ്രത്യേകതകള്‍

  1. കേരളത്തിന്റെ ടൂറിസം മാപ്പില്‍ വട്ടക്കായലിന് സ്ഥാനം ലഭിച്ചിട്ടുണ്ട്.
  2. ബോട്ട് ജെട്ടിക്ക് സമീപം നിന്നാല്‍ സൂര്യാസ്തമയം മനോഹരകാഴ്ചയാണ്.
  3. വട്ടക്കായല്‍ ടൂറിസം യാഥാര്‍ഥ്യമാകുമ്പോള്‍ കായലിലൂടെ സഞ്ചരിച്ച് നാടിന്റെ ഭംഗി നുകരാം.

വട്ടക്കായലിന്റെ പ്രാധാന്യം മനസ്സിലാക്കണം

placeholder
വിനോദസഞ്ചാരികളെ നന്നായി ആകര്‍ഷിക്കുന്ന വട്ടക്കായലിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. പന്മന വട്ടക്കായലിന്റെ പ്രകൃതിസൗന്ദര്യം ആരെയും ആകര്‍ഷിക്കുന്നതാണ്. അന്തരിച്ച എം.എല്‍.എ. എന്‍.വിജയന്‍ പിള്ളയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പന്മന വട്ടക്കായല്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിനോദസഞ്ചാര വകുപ്പിന്റെ ഭൂപടത്തില്‍ എത്തിക്കാന്‍ സാധിച്ചു. അധികൃതര്‍ വട്ടക്കായലിന്റെ അനന്തസാധ്യതകള്‍ മുന്നില്‍ക്കണ്ട് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ലോക ഭൂപടത്തില്‍ത്തന്നെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമായി വട്ടക്കായിലനെ ഉയര്‍ത്താന്‍ കഴിയും.

- കറുകത്തല ഇസ്മയില്‍ (വാര്‍ഡ് അംഗം)

പഞ്ചായത്തിന്റെ സ്വപ്നപദ്ധതി

placeholder
പന്മന വട്ടക്കായല്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമായാല്‍ അത് പന്മന പഞ്ചായത്തിനുതന്നെ ഒരു തിലകക്കുറിയായി മാറും. ടൂറിസം മാപ്പില്‍ ഇടംനേടിയിട്ടുള്ള വട്ടക്കായലിന്റെ നവീകരണത്തിനും സംരക്ഷണത്തിനുമായി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സൗകര്യങ്ങളും ചെയ്യും. പഞ്ചായത്തിന്റെ ഒരു സ്വപ്നപദ്ധതികൂടിയാണ് വട്ടക്കായല്‍ ടൂറിസം. തികച്ചും ഗ്രാമീണാന്തരീക്ഷത്തില്‍ പ്രകൃതി കനിഞ്ഞുനല്‍കിയ സൗന്ദര്യം വിദേശികളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

- എസ്.ശാലിനി (പന്മന പഞ്ചായത്ത് പ്രസിഡന്റ്)

Content Highlights: Panmana Vattakkayal, Kollam Tourism, Kerala Tourism