ഊട്ടി: ഊട്ടിയിൽ അതിശൈത്യം നാൾക്കുനാൾ കൂടിവരുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. താഴ്ന്നപ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. എന്നാൽ, തലകുന്തയിൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തിയവർ നിരാശരായി.
ചതുപ്പുസ്ഥലങ്ങളിലേക്കു പോകുന്നത് വനംവകുപ്പ് വിലക്കിയിരിക്കുകയാണ്. അപകടം മുൻനിർത്തി സുരക്ഷാനടപടി എന്ന നിലയ്ക്കാണ് വനംവകുപ്പ് കഴിഞ്ഞദിവസംമുതൽ നിയന്ത്രണം കൊണ്ടുവന്നത്.
ഇതുകാരണം സഞ്ചാരികൾ റോഡരികിൽനിന്നും സുരക്ഷിതമായ മറ്റു ഭാഗങ്ങളിൽനിന്നും കാഴ്ച ആസ്വദിച്ചു. തലകുന്തയിലെ കാഴ്ച കാണാൻമാത്രം സഞ്ചാരികൾ എത്തുന്നുണ്ട്.
വൻ തിരക്ക്
ഊട്ടി: ക്രിസ്‌മസ് അവധിയെത്തുടർന്ന് ഊട്ടിയിൽ സഞ്ചാരികളുടെ തിരക്ക്. എല്ലാ ഉല്ലാസകേന്ദ്രങ്ങളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഗതാഗതതടസ്സം നിയന്ത്രിക്കാൻ ഉല്ലാസകേന്ദ്രങ്ങളെ കോർത്തിണക്കി സർക്യൂട്ട് ബസ് സർവീസ് നടത്തി.
ഗൂഡല്ലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എച്ച്പി എഫിൽ നിർത്തിയിട്ടശേഷം യാത്ര സർക്യൂട്ട് ബസിൽമാത്രം അനുവദിച്ചു. പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് പോയിന്റ് എന്നിവിടങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
Content Highlights: Ooty experiences extreme cold with temperatures dropping to -2.7°C. Snowfall sighted, but access to Thalakundam`s wetlands restricted for tourist safety.
Published: 27 Dec 2025, 01:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented