നവിമുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡിസംബർ 25-ന് വിമാന സർവീസുകൾ ആരംഭിക്കുന്നു. ആകാശ എയർലൈൻസ്, ഇൻഡിഗോ എന്നീ വിമാന കമ്പനികളാണ് തുടക്കത്തിൽ നവിമുംബൈയിൽനിന്ന് സർവീസുകൾ തുടങ്ങുന്നത്. ഡൽഹി, ഗോവ, കൊച്ചി, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്കാണ് ആകാശ നേരിട്ട് സർവീസ് ആരംഭിക്കുന്നത്.
സർവീസുകളുടെ എണ്ണം ഘട്ടംഘട്ടമായി ഉയർത്തി അടുത്തവർഷം അവസാനമാകുമ്പോഴേക്കും 300 ആഭ്യന്തര സർവീസുകളും 50 അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കാനാണ് ആകാശ പദ്ധതിയിടുന്നതെന്ന് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ പ്രവീൺ അയ്യങ്കാർ പറഞ്ഞു.
ഡിസംബർ 25-ന് ഗോവ സർവീസും 26-ന് ഡൽഹി, കൊച്ചി സർവീസുകളും ഡിസംബർ 31-ന് അഹമ്മദാബാദ് സർവീസും ആരംഭിക്കുമെന്നും പ്രവീൺ അയ്യങ്കാർ പറഞ്ഞു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ഇൻഡിഗോ എയർലൈൻസും 25-ന് സർവീസുകൾ തുടങ്ങും. ഡൽഹി- ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്നൗ, നോർത്ത് ഗോവ, കൊച്ചി, ജയപുർ, നാഗ്പുർ, മംഗളൂരു എന്നീ നഗരങ്ങളിലേക്കാണ് ഇൻഡിഗോ സർവീസ് ആരംഭിക്കുന്നത്.
19,650 കോടി രൂപ ചെലവിൽ നിർമിച്ച നവിമുംബൈ വിമാനത്താവളത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്റെ പേര് നൽകണമെന്ന ആവശ്യത്തിൽ തീരുമാനമാകാനിരിക്കേയാണ് സർവീസുകളും ആരംഭിക്കുന്നത്.
Content Highlights: New flights from Navi Mumbai International Airport begin Dec 25 with Akasa Air & IndiGo. Direct services to Kochi, Delhi, Goa, Ahmedabad. Book now!
Published: 16 Nov 2025, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented