കൊച്ചി : ഓഗസ്റ്റ് മെട്രോയെ സംബന്ധിച്ച് ഭാഗ്യ മാസമായിരുന്നു. റെക്കോഡ് യാത്രക്കാരെ സമ്മാനിച്ചാണ് ഓഗസ്റ്റ് കടന്നുപോയത്. 34.10 ലക്ഷം പേരാണ് കഴിഞ്ഞ മാസം മെട്രോയിൽ യാത്ര ചെയ്തത്. ജൂണിൽ മെട്രോയിലെ യാത്രക്കാർ 28.94 ലക്ഷമായിരുന്നു. ജൂലായിലിത് 32.14 ലക്ഷമായി .
മെട്രോ സർവീസ് തുടങ്ങിയ വർഷം മുതൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ ദിവസം ശരാശരി ഒരു ലക്ഷത്തിലേറെപ്പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. മെട്രോ സ്റ്റേഷനുകളിൽനിന്ന് ഫീഡർ സർവീസുകൾ തുടങ്ങിയത് യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തുടർയാത്രയ്ക്ക് ഇലക്ട്രിക് ബസ് സർവീസ് ഉൾപ്പെടെ മെട്രോ സ്റ്റേഷനുകളിൽ ലഭ്യമാണ്.
ഈ വർഷം ഇതുവരെ ഇങ്ങനെ
- ജനുവരി-31.59 ലക്ഷം
- ഫെബ്രുവരി-26.22 ലക്ഷം
- മാർച്ച്-25.69 ലക്ഷം
- ഏപ്രിൽ-28.05 ലക്ഷം
- മേയ്-31.58 ലക്ഷം
മുൻ വർഷങ്ങളിലെ യാത്രക്കാരുടെ കണക്കുകൾ ഇങ്ങനെ
- 2017-18 - 1 കോടി
- 2018-19 - 1.26 കോടി
- 2019-20 - 1.81 കോടി
- 2020-21 - 38.21 ലക്ഷം
- 2021-22 - 97.12 ലക്ഷം
- 2022-23 - 2.49 കോടി
- 2023-24 - 3.23 കോടി
- 2024-25 - 3.56 കോടി
Content Highlights: Kochi Metro saw a record 3.41 million passengers in August, averaging over 100,000 daily.
Published: 19 Sept 2025, 08:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented