ബോള്‍ഗാട്ടി ഐലന്‍ഡില്‍ നടക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് കാണാം സൗജന്യമായി. 16, 17 തീയതികളിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥേയത്വം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക്. വൈകീട്ട് അഞ്ചുമുതലാണ് പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം. ഡിസൈന്‍ രംഗത്തെ പുത്തന്‍ പ്രവണതകള്‍ നേരിട്ടു കാണുന്നതിനോടൊപ്പം സംഗീതനിശ, ഡിസൈന്‍ ഫെയര്‍, ഫുട്‌ബോള്‍ ലോകകപ്പ് ലൂസേഴ്‌സ് ഫൈനല്‍ തത്സമയ സംപ്രേഷണം എന്നിവയാണ് രണ്ട് ദിവസങ്ങളിലായി നടക്കുക.
ആദ്യ ദിനമായ വെള്ളിയാഴ്ച വൈകീട്ട് തൈക്കൂടം ബ്രിഡ്ജ്, സോപാന സംഗീതം, ദി ലോസ്റ്റ് സര്‍ക്കസ്, റിഥം എന്നിവയുടെ സംഗീത പരിപാടികള്‍ ഉണ്ടാകും.രണ്ടാം ദിനം വൈകീട്ട് തകര ബാന്‍ഡിന്റെ സംഗീത നിശയ്‌ക്കൊപ്പം ചെണ്ടമേളവും ഗ്രീന്‍ ഫോളിയം ബാന്‍ഡിന്റെ കലാപരിപാടികളുമുണ്ടാകും. ഇതിനു പുറമെ ലോകകപ്പ് ആവേശം നിറയ്ക്കുന്നതിനായി ലൂസേഴ്‌സ് ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. സംഗീതനിശയ്ക്കു പുറമെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഡിസൈന്‍ ഫെയറും കൊച്ചി ഡിസൈന്‍ വീക്കിലുണ്ട്.
തുണി, മരം, തുകല്‍, ഡിജിറ്റല്‍ തുടങ്ങി ഡിസൈന്‍ രംഗത്തെ എല്ലാ വൈവിധ്യ ഉത്പന്നങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. കേരളത്തിനകത്തുനിന്നുള്ള ഡിസൈനര്‍മാര്‍ക്കാണ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനനുമതി. ഉത്പന്നങ്ങള്‍ വാങ്ങാനും സൗകര്യമുണ്ട്. ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2,500ലേറെ പേര്‍ പങ്കെടുക്കും.
ആര്‍ക്കിടെക്ടുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ബില്‍ഡര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും കൊച്ചി ഡിസൈന്‍ വീക്കിനുണ്ട്.
Content Highlights: kochi design week bolgatty island
Published: 14 Dec 2022, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented