കൊച്ചി “പോർച്ചുഗീസ് ഫുഡ് സ്റ്റാളായ റോച്ചാസിലേക്ക് ആദ്യം പോയാലോ. പിന്നെ മെക്സിക്കൻ കഫേയായ പിക്കോസിൽ നിന്ന് അല്പം സ്പൈസി ഫുഡ് കഴിക്കാം.
ലെവൻ ഗ്രാമിൽ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് കോഫി കഴിക്കേണ്ടത്. പാബ്ലോ റോഡ് ഹൗസിൽ നിന്ന് സ്മോക്ക് മീറ്റും ടേസ്റ്റ് ചെയ്യാം..." ക്യുറേറ്ററായ അലക്സ് ജോയുടെ വാക്കുകളിൽ നിന്നു തന്നെ ആ കപ്പലിന്റെ സഞ്ചാരം തുടങ്ങിയിരുന്നു, വായിൽ നിറയുന്ന വെള്ളത്തിൽ ഓടിക്കേണ്ട കപ്പൽ. കലയും സംഗീതവും ഫാഷനും സാഹസികതയുമെല്ലാം സമന്വയിക്കുന്ന 'മാതൃഭൂമി' കപ്പ കൾച്ചറിന്റെ മൂന്നാം എഡിഷനിലും ഫുഡ് അടിപൊളി അനുഭവമായി നിങ്ങളുടെ മുന്നിലുണ്ടാകും.
'മാതൃഭൂമി' കപ്പ കൾച്ചറിന്റെ ഫുഡ് എക്സ്പീരിയൻസ് ഇത്തവണ വേറെ ലെവലായിരിക്കുമെന്നാണ് ക്യുറേറ്ററായ അലക്സ് ജോ പറയുന്നത്. “കഴിഞ്ഞ സീസണിൽ അമേരിക്കൻ ടെക്സസ് എക്സ്പീരിയൻസായിരുന്നെങ്കിൽ ഇത്തവണ യൂറോപ്യൻ ഡച്ച് എക്സ്പീരിയൻസാണ് ഞങ്ങൾ ക്യുറേറ്റ് ചെയ്തിരിക്കുന്നത്. സൂപ്പർ ടേസ്റ്റായി ഇത്തവണ കപ്പ കൾച്ചറിൻ്റെ ഫുഡ് ഇടങ്ങൾ ക്യുറേറ്റ് ചെയ്യുമ്പോൾ മെക്‌സിക്കൻ അടക്കം ഒരുപാട് ഫുഡ് വൈവിധ്യങ്ങൾ അവിടെയുണ്ടാകും. കേരളത്തിലെ ഒരു ഡച്ച് ലേഡി നടത്തുന്ന ഒരു റസ്റ്ററന്റ്റ് കഫേ പോലെ തന്നെ ഇവിടെ സെറ്റ് ചെയ്യുന്നുണ്ട്.” ജോ പറയുന്ന വാചകങ്ങളിൽ കപ്പ കൾച്ചറിന്റെ ഭക്ഷണ വിസ്മയങ്ങളുടെ ആവി പറക്കുന്നുണ്ടായിരുന്നു.
ഇത്തവണ 30-ഓളം ഫുഡ് സ്റ്റാളുകളാണ് കപ്പ കൾച്ചറിന്റെ ഭാഗമായി ബോൾഗാട്ടിയിൽ ഇതൾ വിരിയുന്നത്. കോഫി എക്സ്പീരിയൻസിന് കൊച്ചിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള ടീമുകൾ എത്തുന്നുണ്ട്. 'ഗ്ലോ ബൽ ഫിയസ്റ്റ' എന്ന ആശയത്തിലാണ് ഇത്തവണ കൾച്ചറിന്റെ ഫുഡ് സ്റ്റാളുകൾ ഒരുങ്ങുന്നത്.
അപ്പോൾ കൾച്ചറിന്റെ വിസ്മയ ഭൂമികയിലേക്കെത്താൻ കയിലേക്കെത്ത ഇനി ഏതാനും ദിവസത്തെ കാത്തിരിപ്പ് മാത്രമേയുള്ളൂ. ഫെബ്രുവരി 20 മുതൽ 22 വരെയാണ് ബോൾഗാട്ടി പാലസിൽ മാതൃഭൂമി കപ്പ കൾച്ചർ അരങ്ങേറുന്നത്. സംഗീതത്തിന്റെയും ആഘോഷത്തിൻ്റെയും ലഹരി മാത്രം നിറയുന്ന മൂന്ന് രാപകലുകളൊരുക്കി കപ്പ കൾച്ചർ ആസ്വാദകരെ മാടി വിളിക്കുമ്പോൾ അതിലേക്കെത്താൻ കാത്തിരിക്കുകയല്ലേ നിങ്ങളെല്ലാവരും. കൾച്ചറിന്റെ വിസ്മയഭൂമികയിലേക്കുള്ള ആസ്വാദകർക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.
ആദ്യ ദിനത്തിലെ പ്രവേശന ടിക്കറ്റിന് 2000 രൂപയും അതിനടുത്ത ദിനങ്ങളിലേത് 2500 രൂപ വ തവുമാണ്. മൂന്ന് ദിനത്തിലും വരുന്നവർക്ക് 5000 രൂപയുടെ ടിക്കറ്റ് മതിയാകും.
Content Highlights: Explore Kochi`s Kapal Culture 2024! Indulge in diverse global cuisines, vibrant art, music, and fashion at Bolgatty Palace.
Published: 13 Feb 2026, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented