കൊച്ചി: നാടിനുവേണ്ടി വീരമൃത്യു വരിച്ച കേണല്‍ ജോജന്‍ തോമസിനെ അദ്ദേഹത്തിന്റെ 60-ാം ജന്മവാര്‍ഷികത്തില്‍ അനുസ്മരിച്ചു. ഞായറാഴ്ച കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ 'സ്മൃതി' എന്ന പേരില്‍ നടത്തിയ ചടങ്ങിലായിരുന്നു അനുസ്മരണം.
ജോജന്‍ തോമസിന്റെ ഭാര്യ ബീന തോമസ്, അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്. കേണല്‍ ജോജന്‍ തോമസിനൊപ്പം പ്രവര്‍ത്തിച്ച സൈനികരും അദ്ദേഹത്തെ ചടങ്ങില്‍ അനുസ്മരിച്ചു. പൊതുജന പ്രതിനിധികളും മുന്‍ സൈനിക ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ധീര സൈനികന് അനുയോജ്യമായ സ്മാരകം നിര്‍മിക്കുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങള്‍ ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തനംതിട്ട ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേരള സംസ്ഥാന സൈനിക ക്ഷേമ ബോര്‍ഡിലെ മേജര്‍ ഷിജു ഷെരീഫ് അറിയിച്ചു. ജോജന്‍ തോമസിന് ആദരമെന്നോണം ലക്‌നൗവിലും പട്‌നയ്ക്കുമിടയില്‍ ഓടുന്ന തീവണ്ടിക്ക് അദ്ദേഹത്തിന്റെ പേര് ഇന്ത്യന്‍ റെയില്‍വേ നല്‍കിയിരുന്നു.
2008 ഓഗസ്റ്റ് 22-ന് നടന്ന ജമ്മുകശ്മീരിലെ കുപ്വാരയില്‍ നടന്ന തീവ്രവാദികളുമായുളള ഏറ്റുമുട്ടലിലാണ് ജോജന്‍ തോമസ് മരിക്കുന്നത്. ഈ സൈനികദൗത്യത്തിനിടെ മൂന്ന് തീവ്രവാദികളെ ജോജന്‍ തോമസ് വധിച്ചിരുന്നു. അശോകചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. തിരുവല്ലയിലെ കുറ്റൂര്‍ സ്വദേശിയാണ് ജോജന്‍ തോമസ്.
Content Highlights: Ashoka chakra awardee col jojan hounoured at memorial event
Published: 22 Jul 2025, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented