ബൈക്ക് ടാക്‌സി ആപ്പായ റാപ്പിഡോയ്ക്കും മറ്റു സര്‍വീസുകള്‍ക്കും കനത്ത തിരിച്ചടി നല്‍കി കര്‍ണാടക ഹൈക്കോടതി ഉത്തരവ്. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 93 പ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആവശ്യമായ നിയമങ്ങളും സര്‍ക്കാര്‍ ഇറക്കുന്നതുവരെ കര്‍ണാടകയില്‍ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

To advertise here,

 ആറ് ആഴ്ചയ്ക്കുള്ളില്‍ എല്ലാ ബൈക്ക് ടാക്‌സി സര്‍വീസുകളും നിര്‍ത്തലാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ഗതാഗത വകുപ്പിനോടും കോടതി നിര്‍ദേശിച്ചു. നിശ്ചിത കാലയളവിനുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ജസ്റ്റിസ് ബി.എം.ശ്യാം പ്രസാദിന്റെ ബെഞ്ച് റാപ്പിഡോ യൂബര്‍, ഒല തുടങ്ങിയ ബൈക്ക് ടാക്‌സി അഗ്രഗേറ്റര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉചിതമായ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതുവരെ മോട്ടോര്‍ സൈക്കിളുകള്‍ ഗതാഗത വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാനോ അത്തരം സേവനങ്ങള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാനോ ഗതാഗത വകുപ്പിന് അനുമതി നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ബൈക്ക് ടാക്‌സി പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് സമയം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിങ്ക റെഡ്ഡി പ്രതികരിച്ചു.