നാഗര്‍കോവില്‍: കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മദ്ധ്യേ നിര്‍മിച്ച കണ്ണാടിപ്പാലം ജനുവരി ഒന്നിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും. കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ തിരുവള്ളുവര്‍ പ്രതിമയിലേക്കുള്ള ബോട്ട് സര്‍വീസ് മുടങ്ങുന്നതിനാലാണ് പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 

To advertise here,

77 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള പാലം 37 കോടി രൂപ മുടക്കിയാണ് നിര്‍മിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 7 മീറ്റര്‍ പൊക്കത്തിലാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ ആര്‍ച്ചുകള്‍ക്ക് 11 മീറ്റര്‍ വരെ ഉയരമുണ്ടാവും. 

നിര്‍മാണം ഡിസംബര്‍ 15-ഓടെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. 2000, ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി കരുണാനിധിയാണ് കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമ ഉദ്ഘാടനം ചെയ്തത്.