
ടിക്കറ്റ് ബുക്കിങിനെക്കുറിച്ച് വിശദീകരിക്കുന്ന ടിടിഇ.|Photo: Screengrab/PTI
ദീര്‍ഘദൂരം ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പലപ്പോഴും താഴത്തെ ബര്‍ത്ത് ലഭിക്കാറില്ല. ഉയരത്തിലുള്ള ബര്‍ത്ത് ലഭിക്കുമ്പോള്‍ അതിന്റെ മുകളില്‍ കയറാന്‍ ബുദ്ധിമുട്ടുന്നവരും ഏറെയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് താഴത്തെ ബര്‍ത്ത് ലഭിക്കാന്‍ മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും അത് ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന ഒരു ട്രാവെലിങ് ടിക്കറ്റ് എക്‌സാമിനറിന്റെ (TTE) വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ദിബ്രഗുഡ് രാജധാനി എക്‌സപ്രസ്സില്‍ വെച്ച് ടിക്കറ്റ് പരിശോധിക്കുന്നതിനിയയിലാണ് ടിടിഇ ഈ കാര്യത്തിന് വ്യക്തത വരുത്തുന്നത്. ഇതേ ട്രെയിനില്‍ യാത്ര ചെയ്യുന്ന നാല് മുതിര്‍ന്ന യാത്രക്കാര്‍ക്ക് ആര്‍ക്കും താഴത്തെ ബര്‍ത്ത് ലഭിച്ചില്ല. പകരം മിഡില്‍, അപ്പര്‍ ബര്‍ത്തുകളാണ് ലഭിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന അവരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ടിടിഇ ഇക്കാര്യം വിശദീകരിച്ചത്.
ഇന്ത്യന്‍ റെയില്‍വെയുടെ ബുക്കിങ് സിസ്റ്റം പ്രകാരം 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളെയുമാണ് മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുന്നത്. ഇവര്‍ക്ക് മുതിര്‍ന്ന പൗരന്‍ എന്ന ക്വാട്ടയിലുള്ള താഴത്തെ ബര്‍ത്ത് ലഭിക്കണമെങ്കില്‍ ഒരു പിഎന്‍ആറിലൂടെ രണ്ട് യാത്രക്കാര്‍ക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാടുള്ളു. ഒരേ ടിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയാല്‍ ക്വാട്ടയുടെ ആനുകൂല്യം നഷ്ടപ്പെടും. ഇങ്ങനെ ബുക്ക് ചെയ്യുന്നതിനെ സിസ്റ്റം ജനറല്‍ ക്വാട്ടയായി പരിഗണിക്കുകയും യാത്രക്കാര്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ പോലും താഴത്തെ ബര്‍ത്ത് ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഇത്തരം വിശദീകരണം നല്‍കിയ ടിടിഇയുടെ വീഡിയോ വൈറലായതോടെ ആളുകള്‍ പ്രശംസയുമായി എത്തി. ഇതിനോടൊപ്പം തന്നെ ഇന്ത്യന്‍ റെയില്‍വെ ഇതിന് മുന്‍പ് പോസ്റ്റ് ചെയ്ത വാര്‍ത്ത കൂടി വാര്‍ത്തകളോടൊപ്പം പങ്കുവെച്ചു. ഓരോ ട്രെയിന്‍ കോച്ചിലും, സ്ലീപ്പര്‍ ക്ലാസില്‍ ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബര്‍ത്തുകളും, എസി 3-ടയറില്‍ നാല് മുതല്‍ അഞ്ച് വരെയും, എസി 2-ടയറില്‍ മൂന്ന് മുതല്‍ നാല് വരെയും ലോവര്‍ ബര്‍ത്തുകള്‍ മുതിര്‍ന്ന പൗരന്മാര്‍, 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
കൂടാതെ, എല്ലാ സോണല്‍ റെയില്‍വേകളിലെയും സബര്‍ബന്‍ സെക്ഷനുകളില്‍, ആദ്യത്തെയും അവസാനത്തെയും സെക്കന്‍ഡ് ക്ലാസ് ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ കുറഞ്ഞത് ഏഴ് സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
ബുക്ക് ചെയ്യുമ്പോള്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ആവശ്യമില്ലെങ്കിലും, യാത്രക്കാര്‍ യാത്രയ്ക്കിടെ പ്രായം തെളിയിക്കുന്ന സാധുവായ തിരിച്ചറിയല്‍ രേഖ കരുതുകയും ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കുകയും വേണം.
Content Highlights: Learn why senior citizens often miss out on lower berths on Indian Railways. A TTE`s video explains the booking system`s impact on priority.
Published: 12 Nov 2025, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented