സമ്പന്നമായ ചരിത്രം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്‍പന്തിയിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ഇന്ത്യയില്‍ മറ്റെവിടെയും കാണാന്‍ സാധിക്കാത്ത വൈവിധ്യമാർന്ന സമുദ്ര ജീവികളുടെ സാന്നിധ്യവും ആന്‍ഡമാന്‍ ദീപസമൂഹത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കുന്നു. ഇപ്പോഴിതാ ദ്വീപിലെ വിനോദസഞ്ചാരത്തിന് പുത്തന്‍ ഉണര്‍വുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കാരവന്‍ ടൂറിസം പോളിസി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ദ്വീപ് ഭരണകൂടം.
ആന്‍ഡമാനില്‍ ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കാരവന്‍ ടൂറിസം പോളിസി പ്രഖ്യാപിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വാഹനത്തില്‍ തന്നെ ഒരുക്കുന്നതാണ് കാരവന്‍ ടൂറിസം. ഇത് വഴി സഞ്ചാരികള്‍ക്ക് ടൂറിസം കേന്ദ്രങങ്ങളില്‍ തന്നെ താമസിക്കാനും അവിടുത്തെ കാഴ്ചകള്‍ കൂടുതലായി ആസ്വദിക്കാനും സാധിക്കുന്നു. അതിനമനോഹരമായ ബീച്ചുകളാല്‍ സമ്പന്നമായ ആന്‍ഡമാനില്‍ കാരവന്‍ ടൂറിസത്തിന് വലിയ സാധ്യതകളാണ് പരിഗണിക്കപ്പെടുന്നത്. നേരത്തെ കേരളവും സമഗ്ര കാരവന്‍ ടൂറിസം പോളിസി പ്രഖ്യാപിച്ചിരുന്നു.
ദ്വീപസമൂഹത്തിലെ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ടൂറിസത്തില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്താന്‍ കാരവന്‍ ടൂറിസം സഹായിക്കും. പൊതുജനങ്ങളുടെയും സ്വകാര്യ സംരഭകരുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കും നയം തയ്യാറാക്കുക. കാരവന്‍ ടൂറിസം പോളിസിയുടെ കരട് രൂപം ആന്‍ഡമാന്‍ വിനോദസഞ്ചാര വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ വരുന്ന തിരുത്തലുകളും പരിഗണിക്കും. അടുത്തമാസം 12 ആണ് തിരുത്തലുകളും നിര്‍ദേശങ്ങളും അറിയിക്കാനുള്ള അവസാന തിയ്യതി.
ഇന്ത്യയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയാണ് ആന്‍ഡമാന്‍ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ ജനവാസമുള്ളതും ഇല്ലാത്തതുമായ 572 ദ്വീപുകള്‍ ഉള്‍കൊള്ളുന്ന ഇവിടം കേന്ദ്ര ഭരണ പ്രദേശമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ചോരകൊണ്ട് അടയാളപ്പെടുത്തിയ പേരുകൂടിയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ എന്നത്. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ക്കൊപ്പംതന്നെ ആന്‍ഡമാനിലെ പ്രധാന ആകര്‍ഷണം മനോഹരമായ കടല്‍ത്തീരങ്ങളാണ്. അധികം ആഴമില്ലാത്ത കടല്‍ത്തീരമായതിനാല്‍ നിര്‍ഭയം സന്ദര്‍ശകര്‍ക്ക് ജലകേളികളില്‍ ഏര്‍പ്പെടാം. പവിഴപ്പുറ്റുകളുടെയും കടല്‍മത്സ്യങ്ങളുടെയും ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന സ്‌കൂബാ ഡൈവിങ്, സീ ബോട്ടം വാക്ക് എന്നിവചെയ്യാം. ഗ്ലാസ് ബോട്ടം ബോട്ട്, സ്നോര്‍ക്കലിങ്, കയാക്കിങ്, പാരാസെല്ലിങ് തുടങ്ങിയ ജലയാത്രകള്‍ക്ക് ഏറ്റവും അനുയോജ്യസ്ഥലമാണ് ആന്‍ഡമാന്‍.
Content Highlights: Caravan Tourism Policy Andaman and Nicobar Islands
Published: 17 Aug 2023, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented