ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി നദിക്കടിയിലൂടെ ഇരട്ടക്കുഴൽ തുരങ്കപാത വരുന്നു. അസമിൽ ബ്രഹ്‌മപുത്ര നദിക്കടിയിലൂടെ 15.79 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്-റെയിൽ തുരങ്കപാത വൻകിട വികസനപദ്ധതികളിൽ നാഴികക്കല്ലാവും.
വെള്ളത്തിനടിയിൽ റോഡും റെയിലും ഒരുമിച്ച് നിർമിക്കുന്ന അപൂർവ പദ്ധതിയാണിത്. വെള്ളത്തിനടിയിലൂടെ ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും റോഡ്-റെയിൽ തുരങ്കമായിരിക്കും ഇത്.
അസം, അരുണാചൽപ്രദേശ്, നാഗാലാൻഡ്, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയ്ക്ക് പ്രയോജനം ചെയ്യും. ചരക്കുനീക്കം വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും പുതിയ പദ്ധതി വഴിയൊരുക്കും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നുമലിഗഢ് (എൻ.എച്ച്.-715) ഗോഹ്പുരി (എൻ.എച്ച്. 15) ദേശീയപാതകളെ ബന്ധിപ്പിക്കുന്ന നിർമിതി, ഇപ്പോൾ 240 കിലോമീറ്റർ സഞ്ചരിച്ചെത്തേണ്ട ദൂരം 33.7 കിലോമീറ്ററാക്കി കുറയ്ക്കും. ആറുമണിക്കൂറുള്ള യാത്രാസമയം അരമണിക്കൂറായും കുറയും. കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ച പദ്ധതി മന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
18,662 കോടി രൂപ ചെലവ് കണക്കാക്കുന്നു. 11,982.36 കോടി രൂപ നിർമാണത്തിനും 716.65 കോടി ഭൂമിയേറ്റെടുക്കലിനും. അസമിലെ നുമലിഗഢ്, തേസ്‌പുർ, ഗോഹ്പുർ, ദിബ്രുഗഢ്, അരുണാചൽപ്രദേശിലെ ഇറ്റാനഗർ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
Content Highlights: A groundbreaking twin-tube tunnel under the Brahmaputra River in Assam will connect road and rail, revolutionizing transport in Northeast India. Discover this historic project.
Published: 15 Feb 2026, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented