
കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാമത് സീസൺ ഡിസംബർ 26, 27, 28 തീയതികളിൽ നടക്കും. ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബർ 26-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തും. ബേപ്പൂർ, ചാലിയം, നല്ലൂർ, രാമനാട്ടുകര ഗവൺമെന്റ് എ.യു.പി സ്‌കൂൾ, ഫറോക്ക് വി പാർക്ക്, നല്ലളം വി പാർക്ക്, നല്ലളം അബ്ദുറഹ്‌മാൻ പാർക്ക് എന്നീ വേദികളിലാണ് ഫെസ്റ്റിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുക.
ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള ഡിസംബർ 25 മുതൽ 29 വരെയാണ് സംഘടിപ്പിക്കുന്നത്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം 26-ന് വൈകുന്നേരം നടക്കും.
മെഗാ ഇവന്റുകൾക്ക് പകരം പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും കലാപരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. വയോജനങ്ങൾ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും കലാവിഷ്‌കാരങ്ങൾക്ക് ഫെസ്റ്റ് വേദിയാകും.
ഡിസംബർ 25-ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിൾ റാലിയും 28-ന് ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് മാരത്തോണും സംഘടിപ്പിക്കും. ഫെസ്റ്റ് ദിനങ്ങളിൽ വൈകീട്ട് വിവിധ വേദികളിലായി ബേപ്പൂർ മണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ഫെസ്റ്റിന്റെ പ്രധാന ആകർഷമായ കൈറ്റ് ഫെസ്റ്റിവലിൽ ഇത്തവ അഞ്ചോളം രാജ്യങ്ങളിൽ നിന്നും 15 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കൈറ്റ് ടീമുകൾ മാറ്റുരക്കും. കൈറ്റ് ചാമ്പ്യൻഷിപ്, കപ്പലുകളുടെയും നാവിക സാങ്കേതിക വിദ്യയുടെയും പ്രദർശനം, ജലസാഹസിക പ്രകടനങ്ങൾ, കലോത്സവം തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.
ബീച്ച് സ്‌പോർട്‌സ് മത്സരങ്ങളുടെ ഭാഗമായ കബഡി, ബീച്ച് ഫുട്‌ബോൾ, ബീച്ച് വോളിബോൾ മത്സരങ്ങൾ യഥാക്രമം ഡിസംബർ 22, 23, 24 തീയതികളിൽ നടക്കും. ചെസ് മത്സരം, കളരി, കരാട്ടെ, മാർഷൽ ആർട്‌സ് ഡെമോൺസ്‌ട്രേഷൻ കയാക്കിങ്, സെയിലിങ്, സർഫിങ്, സ്റ്റാൻഡ് അപ്പ് പാഡലിങ്, ജെറ്റ് സ്‌കി, ഫ്‌ളൈ ബോർഡ്, ഡിങ്കി ബോട്ട് റേസ്, കൺട്രി ബോട്ട് റേസ്, മലബാറിൽ ആദ്യമായി ഡ്രാഗൺ ബോട്ട് റേസ് എന്നിവ ഡിസംബർ 26 മുതൽ 28 വരെ നടക്കും.
റെസിഡൻസ് കലോത്സവം, കുടുംബശ്രീ കലോത്സവം എന്നിവയുടെ ഭാഗമായി വിവിധ വേദികളിലായി സിനിമാറ്റിക് ഡാൻസ്, ഗാനമേള, കോമഡി സ്‌കിറ്റ്, നൊസ്റ്റാൾജിക് ഡാൻസ്, ഒപ്പന, തിരുവാതിരകളി, കോൽക്കളി, നാടൻപാട്ട് തുടങ്ങിയവ അരങ്ങേറും. സ്‌കൂൾ കലോത്സവ ജേതാക്കളുടെ പരിപാടികൾ, ഭിന്നശേഷി കുട്ടികൾ, മ്യൂസിക് സ്‌കൂളുകൾ, വയോജനങ്ങൾ എന്നിവരുടെ കലാപരിപാടികൾ, പ്രാദേശിക നാടകങ്ങൾ, കുട്ടികൾക്കായുള്ള മാജിക് ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.
Content Highlights: Explore the 5th Beypore International Water Festival, Dec 26-28, 2023. Inaugurated by CM, featuring kite fest, water sports, food, and cultural shows. Don`t miss it!
Published: 22 Dec 2025, 06:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented