
നൂറുകണക്കിന് വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പുഴയുടെ മറുകരയില്‍നിന്ന് ആസ്വദിക്കാനുള്ള അവസരം ലഭിച്ചാല്‍ എങ്ങനെയിരിക്കും. ആനക്കല്ല് ജംഗിള്‍ സഫാരിയിലൂടെ ഇത് സാധിക്കും. അതിരപ്പിള്ളി വനാന്തര്‍ഭാഗത്തുകൂടിയുള്ള യാത്രയില്‍ ആന, മ്ലാവ്, മാന്‍, കാട്ടുപന്നി, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും മലമുഴക്കി വേഴാമ്പല്‍, കോഴിവേഴാമ്പല്‍ തുടങ്ങിയ നിരവധി ഇനം പക്ഷികളെയും സസ്യലതാദികളും കാണാനാകും.
യാത്ര ആനക്കല്ല് മേഖലയില്‍ എത്തുമ്പോള്‍ മരത്തിനു മുകളിലെ ഏറുമാടത്തിലിരുന്ന് കുറച്ചുസമയം വിശ്രമിച്ച് ലഘുഭക്ഷണവും കഴിച്ച് തിരികെപ്പോരുന്ന തരത്തിലാണ് വനംവകുപ്പ് കാനനയാത്ര തയ്യാറാക്കിയിരിക്കുന്നത്. വാഴച്ചാല്‍ വനം ഡിവിഷനിലെ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് ആനക്കല്ല് ജംഗിള്സഫാരിയെന്ന കാനനയാത്ര നടത്തുന്നത്.
എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷന് മേഖലയില്‍ അതിരപ്പള്ളി ഡിവിഷനില്‍ പതിനഞ്ചാംബ്ലോക്കില് നിന്ന് ആരംഭിക്കുന്ന ഈ സഫാരി ഏകദേശം നാലുമണിക്കൂറോളം ദൈര്‍ഘ്യമേറിയ ജീപ്പ് യാത്രയാണ്. കുന്നുകളും ചെറിയ തോടുകളും കടന്ന് വന്യമൃഗങ്ങളെയും കണ്ട് ആനക്കല്ല് ഫോറസ്റ്റ് സ്റ്റേഷന് ക്യാമ്പിലെത്തി ഏറുമാടത്തില്ക്കയറി വിശ്രമിച്ച് തിരികെപ്പോരും.
ഈ യാത്രയ്ക്ക് ആറുപേര്‍ അടങ്ങുന്ന സംഘത്തിന് ലഘുഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെ പതിനായിരം രൂപയാണ് ഫീസ്. ഒറ്റയ്ക്ക് പോകാനാണെങ്കില്‍ ഒരാള്‍ക്ക് 2,500 രൂപയും. കാടിനെയും കാട്ടുമൃഗങ്ങളെപ്പറ്റിയും നന്നായി അറിയുന്ന വനപാലകരോ വാച്ചര്‍മാരോ യാത്രയില്‍ ഉള്ളതിനാല്‍ അപകടഭീതി വേണ്ടെന്ന് വനപാലകര്‍ പറയുന്നു. യാത്രയ്ക്ക് ബന്ധപ്പെടേണ്ട ഫോണ്‍: 8547601991
Content Highlights: anakkallu jungle safari kerala forest department athirappilly waterfalls
Published: 30 Apr 2024, 10:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented