
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഗോള ഹോട്ടല്‍ ഭീമന്മാരായ എയര്‍ ബി എന്‍ ബി സഹായ ഹസ്തവുമായി രംഗത്ത്. കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി താമസസൗകര്യമൊരുക്കുകയാണ് കമ്പനി.
ലോകത്തെല്ലായിടത്തും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന എയര്‍ ബി എന്‍ ബിയുടെ റൂമുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി താമസിക്കാം. ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിശ്രമമൊരുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതിനായി എയര്‍ ബി എന്‍ ബിയുടെ കീഴിലുളള റൂമുകള്‍ സജ്ജമായിക്കഴിഞ്ഞു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ സ്വീകരിക്കുന്ന ഹോസ്റ്റുകള്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എയര്‍ ബി എന്‍ ബിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റുകള്‍ക്കും കമ്പനി സഹായം നല്‍കുന്നുണ്ട്. കോവിഡ് 19 ഭീഷണി കാരണം നിരവധി ബുക്കിങ്ങുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്ന സാഹചര്യമുള്ളതിനാല്‍ ഹോസ്റ്റുകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. അത് നികത്താനും ലോകത്തുള്ള എല്ലാ ഹോസ്റ്റുമാരെയും സഹായിക്കാനുമായി 250 മില്യണ്‍ ഡോളറാണ് കമ്പനി ധനസഹായം നല്‍കുന്നത്. മാര്‍ച്ച് 14 മുതല്‍ മേയ് 31 വരെയുള്ള ദിവസങ്ങളില്‍ വന്ന ക്യാന്‍സലേഷന്‍ നഷ്ടം നികത്താനാണ് കമ്പനി ഇത്രയും വലിയ തുക മുടക്കുന്നത്.
Content Highlights: Airbnb Offers A Way To Provide Free Housing To Healthcare Professionals
Published: 03 Apr 2020, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented