ന്ത്യ മുഴുവന്‍ ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചപ്പോള്‍ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടില്‍ കഴിയുകയാണ്. വീട്ടിലിരിക്കുന്ന സഞ്ചാരികള്‍ക്ക് ഇത് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. യാത്രകളെ ജീവനേക്കാളേറെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ മൗണ്ടനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. 

To advertise here,

ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് ഒരു മത്സരമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഡാര്‍ജിലിങ്ങിലെ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യമായി അഞ്ചു ദിവസം തങ്ങാനുള്ള അവസരം ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് മൂന്നുദിവസവും തങ്ങാം.

എച്ച് എം ഐ 21 ബിഗ് ബോസ് ഇന്‍ഡോര്‍ ചലഞ്ച് എന്നാണ് മത്സരത്തിന്റെ പേര്. രണ്ടുവിഭാഗത്തിലുള്ളവര്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ക്ക്. രണ്ടാമത്തെ മത്സരത്തില്‍ ലോക്ക് ഡൗണില്‍ വീട്ടില്‍ കഴിയുന്ന ആര്‍ക്കും പങ്കെടുക്കാം. 

അതിനായി പങ്കെടുക്കേണ്ടവര്‍ ചെയ്യേണ്ടത് ഇത്രമാത്രം. ദിവസേന യോഗ അല്ലെങ്കില്‍ വ്യായാമം ചെയ്യുന്ന വീഡിയോയോ ചിത്രങ്ങളോ പകര്‍ത്തി ഹിമാലയന്‍ മൗണ്ടനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുക. ലോക്ക്ഡൗണ്‍ തീരുന്നതുവരെയുള്ള എല്ലാ ദിവസങ്ങളിലും പുതിയ പുതിയ വീഡിയോയും ഫോട്ടോസും അപ്ലോഡ് ചെയ്യണം. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഡാര്‍ജിലിങ്ങില്‍ താമസിക്കാനുളള അവസരം ലഭിക്കുക. മുന്‍പ് എടുത്തുവെച്ച ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്താല്‍ അവസരം നഷ്ടപ്പെടും.

ഇതിനോടൊപ്പം അനുഭവക്കുറിപ്പ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അതില്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്നപ്പോഴുണ്ടായ അനുഭവങ്ങള്‍ എഴുതി അയത്താം. hmidarj@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് രചനകള്‍ അയക്കേണ്ടത്. ഇതില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് എച്ച് എം ഐ ജേണല്‍ അഞ്ചു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും.

Content Highlights: 21 Days Big Boss Indoor Challenge- Fight Against Covid-19