ആറളത്തെ ജൈവവൈവിധ്യവും ആദിവാസികലാരൂപങ്ങളുടെ പ്രോത്സാഹനവും ലക്ഷ്യമിട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ആറളം ഇക്കോ ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല. 20 കോടി രൂപ ചെലവില്‍ ട്രൈബല്‍ മ്യൂസിയം ഉള്‍പ്പെടുന്ന പദ്ധതിക്ക് ടൂറിസം വകുപ്പ് പദ്ധതിരേഖ തയ്യാറാക്കിയിരുന്നു. ആദിവാസിസംഘടനകളുടെ എതിര്‍പ്പാണ് പദ്ധതിക്ക് തടസ്സമായതെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്.
പദ്ധതിയുടെ ഗുണദോഷങ്ങളെപ്പറ്റി പഠനങ്ങള്‍ നടത്താതെയാണ് പ്രാരംഭപ്രവൃത്തി നടത്തിയതെന്ന ആരോപണം തുടക്കത്തില്‍ത്തന്നെ ഉണ്ടായിരുന്നു. പദ്ധതിയുടെ ലക്ഷ്യവും ഇതുമൂലം പ്രദേശത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങളും വേണ്ടരീതിയില്‍ വിശദീകരിക്കാനുള്ള ഒരു നടപടിയും വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.
തെന്മലയ്ക്ക് ശേഷം സംസ്ഥാനത്തെ മികച്ച ഇക്കോടൂറിസം പദ്ധതിയാക്കി ആറളം പദ്ധതിയെ മാറ്റിയെടുക്കാനുള്ള സാധ്യതകളാണ് മതിയായി ഗൃഹപാഠം ചെയ്യാത്തതുമൂലം നടക്കാതെപോയത്.
എതിര്‍പ്പുകള്‍
തത്ത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും ചില കോണുകളില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളാണ് പദ്ധതിക്ക് തടസ്സമായത്. ആദിവാസി ഗ്രാമങ്ങളെ ടൂറിസം പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നായിരുന്നു പരാതി.
പദ്ധതി നടപ്പാകുന്നതോടെ ആദിവാസികളുടെ പരമ്പരാഗത ജീവിതരീതി മാറ്റപ്പെടുമെന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. പദ്ധതി നടപ്പാക്കുന്ന പ്രദേശവും ആദിവാസിഗ്രാമങ്ങളും തമ്മില്‍ ഒരുബന്ധവുമില്ല. ആറളം വന്യജീവിസങ്കേതത്തിലേക്ക് പോകുന്ന വഴിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ദിനംപ്രതി നിരവധി സഞ്ചാരികളാണ് വന്യജീവിസങ്കേതത്തിലേക്ക് കര്‍ശനമായ വ്യവസ്ഥകളോടെ കടന്നുപോകുന്നത്. ആദിവാസികലാരൂപങ്ങളുടെ അവതരണത്തിന് ഒരു വേദികൂടിയായിരുന്നു പദ്ധതിയിലൂടെ നടപ്പാകേണ്ടിയിരുന്നത്.
പദ്ധതി ഇങ്ങനെ
രത്തന്‍ഖേല്‍ക്കര്‍ കളക്ടറായ സമയത്താണ് ടൂറിസം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ആറളം ഫാമിനെ ജില്ലയിലെ ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് അന്നത്തെ മുഖ്യമന്ത്രി കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രഖ്യാപിച്ചത് ഇതിന്റെ ചുവട് പിടിച്ചായിരുന്നു.
ആറളം ഫാമില്‍ 20 ഏക്കര്‍ സ്ഥലത്ത് ഔഷധത്തോട്ടം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫോക് തിയേറ്റര്‍, ആദിവാസി കരകൗശലവസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും, വാട്ടര്‍ റൈഡ്, ശലഭോദ്യാനം, കാളവണ്ടി സവാരി, റസ്റ്റോറന്റ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ടൂറിസംവകുപ്പും പട്ടികജാതിപട്ടികവര്‍ഗവകുപ്പും സംയുക്തമായി ഫണ്ട് കണ്ടെത്തി ചെലവഴിക്കാനായിരുന്നു ലക്ഷ്യമിട്ടത്.
Content Highlights: Aralam Eco tourism project still remains a dream
Published: 27 Feb 2023, 08:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented