ഇന്ത്യന്‍ കാടുകളില്‍ കാണാന്‍ സാധിക്കുന്ന അത്യപൂര്‍വ വന്യജീവിയാണ്  വെള്ളക്കടുവ. പതിനയ്യായിരത്തില്‍ ഒന്നിന് മാത്രം ലഭിക്കുന്ന അപൂര്‍വ ജീനുമായി പിറവിയെടുക്കുന്നതാണ് ഇവ. ജനിക്കുമ്പോഴും അതിനുശേഷവും സാധാരണ കടുവകളെക്കാളും വലിപ്പമുണ്ടാവാറുണ്ട് വെള്ളക്കടുവകള്‍ക്ക്. വളരെയധികം പ്രത്യേകതകളുള്ള ഇവയെ അസം, ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിലാണ് കാണാറുള്ളത്. എന്നാല്‍ ഇന്ത്യയിലെ ചുരുക്കം മൃഗശാലകളില്‍ പോയാലും വെള്ളക്കടുവകളെ കാണാനാവും. 

To advertise here,

മൈസൂര്‍ മൃഗശാല

മലയാളികളുള്‍പ്പെടെ പ്രതിവര്‍ഷം ലക്ഷക്കണക്കിന് സന്ദര്‍ശകരെത്തുന്നയിടമാണ് മൈസൂരു നഗരഹൃദയത്തില്‍ 157 ഏക്കറിലെ മൃഗശാല. 1892-ല്‍ അന്നത്തെ മൈസൂരു രാജാവായിരുന്ന ചാമരാജ വോഡയാര്‍ പത്താമനാണ് ഇത് സ്ഥാപിച്ചത്. നിലവില്‍ മൈസൂരുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൃഗശാലയില്‍ 1400-ലധികം മൃഗങ്ങളാണുള്ളത്. കൂടാതെ 152 ഇനം പക്ഷികളുമുണ്ട്. വിദേശരാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ എത്തിച്ച മൃഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. വെള്ളക്കടവുകളുടെ സാന്നിധ്യമാണ് മൈസൂരു മൃഗശാലയുടെ പ്രത്യേകതകളിലൊന്ന്. ഇവയില്‍ താര, മാന്യ എന്നിങ്ങനെ പേരായ വെള്ളക്കടുവകള്‍ക്കാണ് കൂടുതല്‍ ആരാധകരുള്ളത്.

placeholder
Photo: ANI

അണ്ണ സുവോളജിക്കല്‍ പാര്‍ക്ക്

ചെന്നൈ വണ്ടല്ലൂരില്‍ സ്ഥിതി ചെയ്യുന്ന അരിനഗര്‍ അണ്ണ സുവോളജിക്കല്‍ പാര്‍ക്കും വെള്ളക്കടുവകള്‍ക്ക് പ്രശസ്തമാണ്. വിജയ് സേതുപതി ഉള്‍പ്പടെയുള്ള സിനിമ താരങ്ങള്‍ ഇവിടുത്തെ വെള്ളക്കടുവകളെ ദത്തെടുത്തത് വാര്‍ത്തയായിരുന്നു. 1300 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ മൃഗശാല ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലകളിലൊന്നാണ്. സസ്ഥിനികള്‍, ഉരകങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ഈ പാര്‍ക്ക്. ബട്ടര്‍ഫ്ളൈ പാര്‍ക്കാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

നന്ദന്‍കനന്‍ സുവോളജിക്കല്‍ പാര്‍ക്ക്- ഒഡീഷ

ഒഡീഷയിലെ നന്ദന്‍കനന്‍ സുവോളജിക്കല്‍ പാര്‍ക്ക് വൈറ്റ് ടൈഗര്‍ സഫാരികള്‍ക്ക് പ്രശസ്തമാണ്. 1991 മുതല്‍ ഇവിടെ വെള്ളകടുവകളുണ്ട്. വെള്ളക്കടുവകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ കാണാനുള്ള അപൂര്‍വ അവസരം കൂടിയാണ് ഈ പാര്‍ക്കിലുള്ളത്. 737 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്കില്‍ മറ്റനേകം വന്യജീവികളെയും കാണാനുള്ള അവസരമുണ്ട്. 

placeholder
Photo: ANI

ശഹീദ് അഷ്ഫാഖുള്ള ഖാന്‍ സുവോളജിക്കല്‍ പാര്‍ക്ക് ഗൊരഖ്പൂര്‍

ഗൊരഖ്പൂര്‍ മൃഗശാലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഗീതാ എന്ന പേരിലുള്ള വെള്ളക്കടുവയാണ്. ഗീതയെ കാണാനായി മാത്രം നിരവധിപേര്‍ ഈ മൃഗശാലയിലെത്താറുണ്ട്. തണ്ണീര്‍ത്തടങ്ങളും കാടുകളുമൊക്കെയായി 120 ഏക്കറിലാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്. ഈ തണ്ണീര്‍ത്തടങ്ങള്‍ നിരവധി ദേശാടനപ്പക്ഷികളുടെയും കേന്ദ്രമാണ്. 

placeholder
Photo: AP

രാജീവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക് പൂണെ

പൂണെയിലെ കത്രജില്‍ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്കിലും വെള്ളക്കടുവകളുടെ സാന്നിധ്യമുണ്ട്. ലക്ഷ്മി എന്ന് പേരുള്ള വെള്ളക്കടുവയ്ക്ക് ആരാധകര്‍ ഏറെയുണ്ട്. വെള്ളക്കടുവയ്ക്ക് പുറമെ പുള്ളിപ്പുലികള്‍, കൃഷ്ണമൃഗങ്ങള്‍, ആനകള്‍, കടുവ എന്നിവയും ഈ മൃഗശാലയിലുണ്ട്. മൃഗശാലയോട് ചേര്‍ന്നുള്ള സ്‌നേക്ക് പാര്‍ക്കില്‍ അപൂര്‍വമായ പാമ്പുകളെയും കാണാം. 

placeholder
placeholder
placeholder
placeholder
placeholder