To advertise here,

ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സന്ദർശകർക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്കാണ് പുത്തൂരിലേത്. തൃശൂർ മൃഗശാലയിലെ അടച്ചിട്ട കൂടുകളിൽ നിന്ന് ജൈവ വൈവിധ്യം നിറഞ്ഞ ആവാസ വ്യവസ്ഥയിലേക്കാണ് ഇവിടെ മൃഗങ്ങളെ തുറന്ന് വിട്ടിരിക്കുന്നത്. നൂറ്റമ്പത് ഏക്കറോളം വരുന്ന സ്ഥലത്ത് വിവിധ സോണുകളായി തിരിച്ച് വിവിധയിനം പക്ഷിമൃഗാദികളെ പാർപ്പിച്ചിരിക്കുന്നു. സൂവിനുള്ളിൽ തന്നെ ക്രമീകരിച്ചിക്കുന്ന സർവീസ് റോഡിലൂടെ കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഇലക്ട്രിക് ബസുകൾ കാഴ്ച്ചക്കാരെ കൊണ്ട് പോകാൻ സജ്ജമാക്കിയിട്ടുണ്ട്. വന്യതയും ജൈവവൈവിധ്യവും ഒന്നിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ വിശേഷങ്ങൾ കാണാം.